കാസര്‍കോട്: പൈവളിഗെയില്‍ നിന്നും കാണാതായ പതിനഞ്ചുകാരിയും അയല്‍വാസിയായ 42 കാരനും തൂങ്ങി മരിച്ച നിലയില്‍. പെണ്‍കുട്ടിക്കൊപ്പം ഓട്ടോ ഡ്രൈവറും അയല്‍ വാസിയുമായ പ്രദീപ് (42) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഫെബ്രുവരി 12നാണ് പെണ്‍കുട്ടിയെ കാണാതായത്. അന്നുമുതല്‍ പ്രദീപിനെയും കാണാതായിരുന്നു.
പൈവളിഗയിലെ പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള മണ്ടെക്കാപ്പ് ഗ്രൗണ്ടിന് അടുത്തുള്ള അക്കേഷ്യ മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇരുവരെയും മൃതദേഹങ്ങള്‍. ഇരുവരുടേയും മൊബൈല്‍ ഫോണിന്റെ അവസാന ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ പ്രദേശങ്ങളില്‍ നേരത്തെയും തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ തങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വീടിന്റെ പിന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. തെരഞ്ഞുനോക്കിയെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഫോണില്‍ വിളിച്ചപ്പോള്‍ റിങ് ചെയ്തിരുന്നെങ്കിലും എടുത്തില്ലെന്നും പരാതിയില്‍ സൂചിപ്പിച്ചിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
ഫോട്ടോ: പ്രദീപ്
Related News