l o a d i n g

ഗൾഫ്

റിയാദിലെ റോഡ് വികസനം: വസ്തുവകകള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 12, 2026

റിയാദ്- നഗരത്തിലെ റിംഗ് റോഡുകളും പ്രധാന പാതകളും വികസിപ്പിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതിയുടെ ഭാഗമായി, നിശ്ചിത റൂട്ടുകളില്‍ ഉള്‍പ്പെടുന്ന വസ്തുവകകള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി അറിയിച്ചു. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.

പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ അവ്വല്‍ റോഡ് വികസനം, പ്രിന്‍സ് മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡിനെ ത്വാഇഫ് റോഡുമായി ബന്ധിപ്പിക്കല്‍, അല്‍-ഉറൂബ റോഡ് - അബ്ദുല്‍ റഹ്‌മാന്‍ അല്‍-ഗാഫിഖി - പ്രിന്‍സ് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡ് എന്നിവയുടെ വികസനം, നജ്മുദ്ദീന്‍ അയ്യൂബി റോഡ് വികസനം എന്നിവയാണ് ഈ ഘട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രധാന പദ്ധതികള്‍. ഏറ്റെടുക്കല്‍ നടപടികളില്‍ ഉള്‍പ്പെടുന്ന വസ്തുവകകളുടെ ഉടമസ്ഥര്‍ നിശ്ചിത ഇലക്ട്രോണിക് ലിങ്ക് വഴി വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും അല്ലെങ്കില്‍ അതോറിറ്റിയുടെ റോഡ് ഇംപ്ലിമെന്റേഷന്‍ ഓഫീസ് സന്ദര്‍ശിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ആധാരത്തിന്റെ പകര്‍പ്പ്, ഉടമയുടെ നാഷണല്‍ ഐഡി, പവര്‍ ഓഫ് അറ്റോര്‍ണി (പ്രതിനിധി ഉണ്ടെങ്കില്‍), പ്രതിനിധിയുടെ ഐഡി, പ്രോപ്പര്‍ട്ടി സര്‍വേ റിപ്പോര്‍ട്ട്, അനന്തരാവകാശ രേഖകള്‍ (ബാധകമെങ്കില്‍), കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് എന്നിവയാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി 19998 എന്ന ഏകീകൃത നമ്പറിലോ റിയാദിലെ കിംഗ് സല്‍മാന്‍ നൈബര്‍ഹുഡിലുള്ള റോഡ് ഇംപ്ലിമെന്റേഷന്‍ ഓഫീസിലോ ബന്ധപ്പെടാവുന്നതാണെന്ന് അതോറിറ്റി വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026