റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഞായറാഴ്ച റിയാദില്‍ നിന്ന് ജിദ്ദയിലെത്തി. റമദാന്‍ പുണ്യ ദിനങ്ങള്‍ മക്കയില്‍ ചെലഴിക്കുന്നതിനും എല്ലാ വര്‍ഷത്തേതു പോലെ വേനല്‍കാലത്ത് സര്‍ക്കാര്‍ ഭരണ സിരാ കേന്ദ്രമായി ജിദ്ദ മാറുന്നതിന്റെയും മുന്നോടിയായാണ് രാജാവ് ജിദ്ദയിലെത്തിട്ടുള്ളത്. സര്‍ക്കാരിന്റെ ഉന്നതതല ഉദ്യോഗസ്ഥരും രാജാവിന്റെ വരവിനു മുന്നോടിയായി ജിദ്ദയിലെത്തിയിരുന്നു.
മക്ക മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റിയാദ് മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അദ്ദേഹത്തെ യാത്രയാക്കി.
Related News