ജിദ്ദ: ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന (ഫോസ) അംഗങ്ങള്‍ക്കും അഭ്യൂദയകാംക്ഷിക്കള്‍ക്കും ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഹിറ സ്ട്രീറ്റില്‍, റോയല്‍ ഗാര്‍ഡന്‍ റെസ്റ്ററന്റില്‍ നടന്ന ഇഫ്താര്‍ സംഗമം പ്രസിഡന്റ് അഷ്റഫ് മെല്ലെവിട്ടില്‍ ഉദ്ഘാടനം ചെയ്തു. ഹനീഫ് കെ എം റമദാന്‍ സന്ദേശം നല്‍കി.
കോളേജിന്റെ എഡ്യൂഫണ്ട്, ഡയാലിസിസ് സെന്റര്‍ എന്നിവയെ കുറിച്ച് സെക്രട്ടറി സാഹിദ് അഷ്റഫ് സദസ്സിന് പരിചയപ്പെടുത്തി. അമീര്‍ അലി, ബഷീര്‍ സി എച്ച് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാലിഹ് കാവോട്ട് നന്ദി പറഞ്ഞു. കോളേജിന്റെ എജുഫണ്ട്, ഡയാലിസിസ് സെന്റര്‍ എന്നിവയെകുറിച് കൂടുതല്‍ അറിയുവാനും ഫോസയുമായി സഹകരിക്കാനും താല്‍പര്യമുള്ളവര്‍ ജിദ്ദ ചാപ്റ്റര്‍ സെക്രട്ടറി സാഹിദ് അഷ്റഫുമായി ബന്ധപ്പെടാവുന്നതാണ്.
Related News