കോട്ടയം: ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇടമറ്റം കൊട്ടാരത്തില്‍ രാജേഷ് (43) ആണ് മരിച്ചത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പാലാ ജനറല്‍ ആശുപത്രിയിലും ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോട്ടയം ഇടമറ്റത്ത് വെച്ച് തിങ്കാളാഴ്ച രാവിലെയാണ് അപകടം. ചേറ്റുതോട് നിന്ന് പാലായിലേക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. രാജേഷ് ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീണതോടെ നിയന്ത്രണം വിട്ട ബസ് തെങ്ങിലിടിച്ചാണ് നിന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്.
Related News