l o a d i n g

കേരള

റിക്രൂട്ട്‌മെന്റ് സാധ്യതകള്‍; ഡെന്‍മാര്‍ക്ക് പ്രതിനിധിസംഘം നോര്‍ക്കയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 10, 2025

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരെയുള്‍പ്പെടെ റിക്രൂട്ട്‌ചെയ്യുന്നതിനുളള സാധ്യതകള്‍ വിലയിരുത്തുന്നതിനായി ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് എംബസി സ്ട്രാറ്റജിക് സെക്ടര്‍ കോഓപ്പറേഷന്‍ (എസ്.എസ്.സി) കൗണ്‍സിലര്‍ എമില്‍ സ്റ്റോവറിങ് ലൗറിറ്റ്‌സെന്റെ നേതൃത്വത്തിലുളള 11 അംഗ പ്രതിനിധിസംഘം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. രാവിലെ നോര്‍ക്ക സെന്ററിലെത്തിയ സംഘം നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, റിക്രൂട്ട്‌മെന്റ് വിഭാഗം പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. കെയര്‍ ഹോം സര്‍വ്വീസ് മേഖലയിലേയ്ക്കുളള നഴ്‌സിംങ് റിക്രൂട്ട്‌മെന്റ്, സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, സ്‌കില്‍ പാര്‍ട്ണര്‍ഷിപ്പ് എന്നിവ ചര്‍ച്ച ചെയ്തു. ഡാനിഷും ഭാഷാഭേദമായ ഫ്‌ലമിഷ് ഭാഷാ പരിശീലനങ്ങള്‍ക്കും പ്രത്യേക സംവിധാനമൊരുക്കുന്നത് പരിഗണിക്കാമെന്ന് സംഘം അറിയിച്ചു. ഇതിനോടൊപ്പം ജര്‍മ്മന്‍ റിക്രൂട്ട്‌മെന്റ് പദ്ധതിയായ ട്രിപ്പിള്‍ വിന്‍ കേരളയുടെ മാതൃകയില്‍ ഗവണ്‍മെന്റ് തലത്തിലുളള റിക്രൂട്ട്‌മെന്റാണ് ഉചിതമാവുകയെന്ന് അജിത് കോളശ്ശേരിയും ചര്‍ച്ചയില്‍ അറിയിച്ചു.

ഡാനിഷ് വിദേശകാര്യ മന്ത്രാലയം സീനിയര്‍ അഡൈ്വസര്‍ എസ്‌പെന്‍ ക്രോഗ്, ഉന്നതവിദ്യാഭ്യാസം, ശാസ്ത്രം മന്ത്രാലയത്തിലെ സീനിയര്‍ അഡൈ്വസര്‍ ആസ്ട്രിഡ് ഫോഗ് ഹാര്‍ബോ, വിദ്യാഭ്യാസ ശിശു വികസന മന്ത്രാലയത്തിനു കീഴിലെ കെയര്‍, ഹെല്‍ത്ത് വൊക്കേഷണന്‍ ട്രെയിനിങ് നല്‍കുന്ന സ്വയംഭരണ സ്ഥാപനമായ SOSU H പ്രതിനിധികളായ ഹെല്ലെ സ്ലോത്ത്, കിം സ്ലോത്ത്, സീനിയര്‍ സിറ്റിസണ്‍സ് മന്ത്രാലയത്തില്‍ നിന്നും ജെന്‍സ് ഉല്‍റിക് സോര്‍ബ്രെയ് കാര്‍ലെ, ഡാനിഷ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് ആന്‍ഡ് ഇന്റഗ്രേഷന്‍ ചീഫ് അഡൈ്വസര്‍ ജോണ്‍ ജോണ്‍ ഫ്രെഡറിക്സണ്‍, ഹെര്‍ലേവ് & ജെന്റോഫ്‌റ്റെ ഹോസ്പിറ്റല്‍ പ്രതിനിധികളായ ഹെലീനെ ബ്ലിഡല്‍ ഡോസിങ്, ഷാര്‍ലോട്ട് ആകര്‍സ്‌ട്രോം പോള്‍സണ്‍, ഡാനിഷ് ഏജന്‍സി ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് ക്വാളിറ്റിയില്‍ നിന്നും ക്രിസ്റ്റ്യാന്‍ വെസ്റ്റര്‍ഗാഡ്‌സ് സ്ലോത്ത്, ലോക്കല്‍ ഗവര്‍മെന്റ് ഡെന്‍മാര്‍ക്ക് സീനിയര്‍ അഡൈ്വസര്‍ ട്രൈന്‍ ബോള്‍വിന്‍, നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡെന്‍മാര്‍ക്ക് സംഘം തിരുവനന്തപുരം ഗവണ്‍മെന്റ് നഴ്‌സിങ് കോളേജും സന്ദര്‍ശിച്ചു.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026