റിയാദ്: എംഇഎസ് റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ചടങ്ങില്‍ എംഇഎസ് അംഗങ്ങളും അനുഭാവികളും വിശിഷ്ടാതിഥികളും അടക്കം നിരവധി പേര്‍ പങ്കെടുത്തു. പ്രസിഡന്റ് ടി എം അഹമ്മദ് കോയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി എസ് സൈനുല്‍ ആബിദ് മുഖ്യപ്രഭാഷണം നടത്തി. സക്കാത്ത് സെല്‍ ചെയര്‍മാന്‍ ഫൈസല്‍ പൂനൂര്‍ സക്കാത്ത് സെല്ലിന്റെയും സ്‌കോളര്‍ഷിപ്പ് വിങ്ങിന്റെയും പ്രവര്‍ത്തനങ്ങളെ പറ്റി വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി നവാസ് റഷീദ് സ്വാഗതവും സോഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍ ഷഫീഖ് പാനൂര്‍ നന്ദിയും പറഞ്ഞു.
സലിം പള്ളിയില്‍, സഗീര്‍ അലി വണ്ടൂര്‍, അബ്ദുല്‍ ഖാദര്‍ കുട്ടശ്ശേരി, ഹര്‍ഷദ് ഫറോക്ക്, ഷമീം മുക്കം, സുഹാസ് ചേപ്പാലി, അബൂബക്കര്‍ മമ്പാട്, റിയാസ് അബ്ദുല്ല, ഫൈസല്‍ അബ്ദു എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
Related News