തിരുവനന്തപുരം: സ്ഥിരമായുള്ള കുത്തുവാക്കുകളില്‍ മനംനൊന്താണ് പിതൃസഹോദരന്‍ ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ പ്രതി അഫാന്‍ പോലീസിനോട് വെളിപ്പെടുത്തി. രണ്ടാംഘട്ട തെളിവെടുപ്പിനായി ലത്തീഫിന്റെ എസ് എന്‍ പുരത്തെ വീട്ടിലെത്തിച്ച്് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാന്‍ ഇക്കാര്യം പറഞ്ഞത്. ലത്തീഫിന്റെ ഭാര്യ സാജിതാ ബീവിയോട് വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും വിവരം പുറത്തറിയുമെന്നതിനാലാണ് അവരെയും കൊലപ്പെടുത്തിയതെന്നും അഫാന്‍ പറഞ്ഞു.
വീട്ടില്‍ സോഫയിലിരുന്ന ലത്തീഫിന്റെ എതിര്‍വശത്ത് സംസാരിച്ചിരിക്കുന്നതിനിടെ അഫാന്‍ പെട്ടെന്ന് ബാഗില്‍ നിന്ന് ചുറ്റികയെടുത്ത് തലയ്ക്കടിച്ചു. ബഹളം കേട്ട് എത്തിയ ലത്തീഫിന്റെ ഭാര്യ സജിതാ ബീവി നിലവിളിച്ചുകൊണ്ട് അടുക്കളഭാഗത്തേയ്ക്ക് ഓടി. പുറകെ ഓടിയ അഫാന്‍ സജിതാ ബീവിയേയും അടിച്ചുവീഴ്ത്തി.
ഈ സമയം ലത്തീഫിന്റെ മൊബൈലിലേക്ക് ഒരു കാള്‍ വന്നതോടെ അഫാന്‍ ആ ഫോണ്‍ കൈക്കലാക്കി. പുറത്തേിറങ്ങിയ ശേഷം ലത്തീഫിന്റെ ഫോണ്‍ സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞു. ഫോണ്‍ വലിച്ചെറിഞ്ഞ സ്ഥലം അഫാന്‍ പോലീസിന് കാണിച്ചുകൊടുത്തു. മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിന് ബോംബ് സ്‌ക്വാഡിനെയും തെളവെടുപ്പിനായി എത്തിച്ചിരുന്നു.
അഫാന്റെ മാതാവ് ഷെമി നടത്തിയിരുന്ന ചിട്ടി പൊളിഞ്ഞതോടെ വീടും സ്ഥലവും വിറ്റ് കടങ്ങള്‍ തീര്‍ക്കാന്‍ ലത്തീഫ് പറഞ്ഞ്ിരുന്നു. ലത്തീഫിന് 80,000 രൂപയോളം ഷെമി നല്‍കാനുണ്ടായിരുന്നു. ഈ പണം മര്യാദയ്ക്ക് തിരിച്ച് നല്‍കണമെന്നും ആര്‍ഭാട ജീവിതമാണ് കടങ്ങള്‍ പെരുകാന്‍ കാരണമെന്നും ഷെമിയോടും അഫാനോടും ലത്തീഫ് പറഞ്ഞിരുന്നു. ഇതാണ് ലത്തീഫിനോടുള്ള പകക്കു കാരമമെന്ന് അഫാന്‍ പോലീസിനോട് പറഞ്ഞു.
Related News