തിരുവനന്തപുരം: മനുഷ്യക്കടത്തിനിരയായി ഇസ്രായിലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെടിയേറ്റു മരിച്ച തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചു. ഇന്നു പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. മന്ത്രി ജി.ആര്‍.അനില്‍ അടക്കം നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു.
ഫെബ്രുവരി 10 നാണ് ജോര്‍ദാന്‍ ഇസ്രായില്‍ അതിര്‍ത്തിയില്‍ ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റ് തോമസ് ഗബ്രിയേല്‍ മരിച്ചത്്. ജോര്‍ദാനില്‍നിന്നു അനധികൃതമായി ഇസ്രയേലിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു വെടിയേറ്റത്. സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന ബന്ധു എഡിസന് കാലിന് വെടിയേറ്റിരുന്നു. ആശുപത്രിയില്‍ ഏതാനും ദിവസത്തെ ചികിത്സക്കു ശേഷം എഡിസണ്‍ നാട്ടിലെത്തിയപ്പോഴാണു വിവരം പുറത്തറിഞ്ഞത്.
തുമ്പ മേനംകുളം സ്വദേശിയായ തോമസ് ഗബ്രിയേല്‍ ഓട്ടോ ഡ്രൈവറായിരുന്നു. മൂന്നുമാസത്തെ സന്ദര്‍ശക വിസയിലാണു തോമസും ബന്ധു എഡിസണും ജോര്‍ദാനില്‍ എത്തിയത്.
Related News