ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സി.പി.ഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസ്താവന ഒരു വിഭാഗത്തെ ലക്ഷ്യം വച്ചുള്ളതാണ്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് കണ്ടെത്താന്‍ കഴിയാത്ത കാര്യമാണ് പി.സി. ജോര്‍ജ് പറയുന്നത്. സ്ത്രീവിരുദ്ധ പ്രസ്താവനയാണ് ജോര്‍ജ് നടത്തിയതെന്നും അവര്‍ പറഞ്ഞു.
മതവിദ്വേഷ പ്രസംഗക്കേസില്‍ ഏതാനും ദിവസം മുമ്പ് മാത്രം ജാമ്യം ലഭിച്ച പി.സി. ജോര്‍ജാണ് വിവാദ പരാമര്‍ശവുമായി വീണ്ടും രംഗത്തെത്തിയത്. പാലായില്‍ നടന്ന ലഹരിവിരുദ്ധ സമ്മേളനത്തിലായിരുന്നു ജോര്‍ജിന്റെ വിവാദ പരാമര്‍ശം. കേരളത്തില്‍ 'ലവ് ജിഹാദ്' വര്‍ധിക്കുന്നെന്നും മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടെന്നുമാണ് ജോര്‍ജ് പറഞ്ഞത്. അതില്‍ 41 പേരെ മാത്രമാണ് തിരികെ കിട്ടിയതെന്നും ജോര്‍ജ് പറഞ്ഞു.
'25 വയസ്സാകുമ്പോള്‍ എനിക്കും പെണ്ണുങ്ങളെ കാണുമ്പോള്‍ സന്തോഷം തോന്നും. പെണ്‍കൊച്ചിന് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നും. ക്രിസ്ത്യാനികള്‍ 24 വയസ്സിനകം പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കണം. എന്തിനാണ് ക്രിസ്ത്യാനികള്‍ 25ഉം 30ഉം വയസ്സുവരെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാതെ വീട്ടില്‍ നിര്‍ത്തിയിരിക്കുന്നത്.' ജോര്‍ജ് പറഞ്ഞു.
Related News