റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച കൊല്ലം പള്ളിമുക്ക് പേരൂര്‍കോണത്ത് അലീമുദ്ദീന്റെ (54) മൃതദേഹം റിയാദ് നസീം ഖബറിസ്ഥാനില്‍ ഖബറടക്കി. റിയാദ് എക്‌സിറ്റ് 8 അല്‍മുന്‍സിയായില്‍ രണ്ടര വര്‍ഷത്തോളമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്പോണ്‍സര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഏന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഹൃദയാഘാതം സംവിച്ചു മരണപ്പെടുകയായിരുന്നു.
കേളി കലാ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നടപടി ക്രമങ്ങള്‍ക്കും ഖബറടക്ക ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കി. റിയാദിലെ നസീമിലുള്ള ഖബറിസ്ഥാനില്‍ മറവു ചെയ്തു. പരേതനായ മുഹമ്മദ് ഇല്യാസിന്റെയും ജുബൈരിയാ ബീവിയുടെയും മകനാണ്. ഭാര്യ: ഷെറീന, ഫാത്തിമ (9), ഹിഫ്‌സ (4) എന്നിവര്‍ മക്കളാണ്. കേളി ദവാദ്മി യൂണിറ്റ് സെക്രട്ടറി ഉമ്മര്‍ പ്രിതൃ സഹോദര പുത്രനാണ്.
Related News