റിയാദ് : ഉറൂബില്‍ അകപ്പെട്ടു നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന തിരുവനന്തപുരം സ്വദേശിക്ക് സഹായവുമായി ഷിഫ മലയാളി സമാജം. മുഹമ്മദ് റാഫിയാണ് സമാജം സഹായത്താല്‍ നാട്ടിലെത്തിയത്.
പ്രസിഡണ്ട് ഫിറോസ് പോത്തന്‍കോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റിയില്‍ റാഫിക്കുള്ള സഹായം മധു വര്‍ക്കലയില്‍ നിന്നും മോഹനന്‍ കരുവാറ്റ ഏറ്റുവാങ്ങി. ചടങ്ങില്‍ സെക്രട്ടറി സജീര്‍ കല്ലമ്പലം, വര്‍ഗീസ് ആളുക്കാരന്‍, ബിജു മടത്തറ , അശോകന്‍ ചാത്തന്നൂര്‍ , ബിനീഷ്, ഉമ്മര്‍ പട്ടാമ്പി , റഹീം പറക്കോട് ,രതീഷ് നാരായണന്‍ , ബാബു കണ്ണോത്ത്, രജീഷ് ആറളം,ഷാജിത്ത് ചോറോട്, പ്രകാശ് ബാബു വടകര ,സാബു പത്തടി എന്നിവര്‍ പങ്കെടുത്തു.
Related News