പാലക്കാട്: ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. കാതമംഗലം അയ്യന്‍കാവ് പാരപ്പിള്ളി തോട്ടത്തില്‍ അനുപമയാണ് (36) അറസ്റ്റിലായത്. മോഹന വാഗ്ദാനം നല്‍കി 4,95,000 രൂപ തട്ടിയെടുത്തുവെന്ന വടക്കഞ്ചേരി കാരയങ്കാട് സ്വദേശി മുഹമ്മദ് സഫ്‌വാന്റെ പരാതിയിലാണ് യുവതി കുടുങ്ങിയത്.
2024 സെപ്റ്റംബറിനും ഡിസംബറിനുമിടയില്‍ പല ഘട്ടങ്ങളിലായി സഫ്‌വാന്റെ പണം വാങ്ങിയതായാണ് പരാതി. മുഹമ്മദും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന വാട്‌സ്ആപ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരുന്ന അനുപമ ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. മറ്റു ജില്ലകളിലും അനുപമക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. അനുപമയെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Related News