ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും തമ്മില്‍ ഡല്‍ഹി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. വയനാട് ധനസഹായത്തിന്റെ കാലാവധി നീട്ടല്‍, പ്രത്യേക പാക്കേജ് അനുവദിക്കല്‍, ആശാവര്‍ക്കര്‍മാര്‍ക്കുള്ള സഹായം, വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്ര സഹായം, ജിഎസ്ടി പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ചാ വിഷമായതായാണ് സൂചന. മന്ത്രി സീതാരാമന്റെ പ്രഭാത ഭക്ഷണവും മുഖ്യമമന്ത്രിക്കൊപ്പമായിരുന്നു.
മുഖ്യമന്ത്രിക്ക് പുറമെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെ കേരള ഹൗസില്‍ എത്തിയ കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.വി തോമസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Related News