കണ്ണൂര്‍: ഈ വര്‍ഷം ഹജിന് കോഴിക്കോട് വിമാനത്താവളം വഴി പോകാന്‍ അപേക്ഷിച്ചിരുന്നവരില്‍ ബഹുഭൂരിഭാഗവും കണ്ണൂരിലേക്കോ കൊച്ചിയിലേക്കോ മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ച് അപേക്ഷ നല്‍കി. ഈ വിമാനത്താവളങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നിന്ന് 40,000 രൂപ അധികം നല്‍കേണ്ടതിനാലാണ് മറ്റു വിമാനത്താവളങ്ങളിലേക്കു മാറാന്‍ തീര്‍ഥാടകര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.
കോഴിക്കോട്‌നിന്ന് 3000 പേര്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മാറ്റം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇതില്‍ 516 പേര്‍ക്ക് കണ്ണൂരിലേക്ക് മാറ്റം നല്‍കും. അപേക്ഷകര്‍ കൂടിയാല്‍ നറുക്കിട്ടായിരിക്കും എടുക്കുകയെന്നും അദ്ദേഹം കണ്ണൂരില്‍ വ്യക്തമാക്കി.
കോഴിക്കോട്ടെ ഉയര്‍ന്ന നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും പേര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, നയപരമായ തീരുമാനത്തില്‍ അഭിപ്രായം പറയുന്നത് ഉചിതമാകില്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. 2023 മുതലാണ് കണ്ണൂര്‍ വിമാനത്താവളം ഹജ്ജ് എംപാര്‍ക്കേഷന്‍ പോയന്റായത്. ഈവര്‍ഷം കണ്ണൂര്‍ വഴി 4500 ഓളം പേരാണ് ഹജ്ജിന് പുറപ്പെടുക. പ്രതീക്ഷിക്കുന്നത്.
Related News