തിരുവനന്തപുരം: ബിജെപി നേതാവ് പിസി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം എകെഎം അഷ്‌റഫ് നിയമസഭയില്‍ ഉന്നയിച്ചു. പിസി ജോര്‍ജിന്റെ ലൗ ജിഹാദ് വിഷയം ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും പോലീസ് വിചാരിച്ചാല്‍ പിസി ജോര്‍ജിനെ ചങ്ങലയ്ക്കിടാന്‍ കഴിയില്ലേയെന്നും അഷ്‌റഫ് നിയമസഭയില്‍ ചോദിച്ചു. സര്‍ക്കാരാണ് പിസി ജോര്‍ജിന് എന്തും പറയാനുള്ള ലൈസന്‍സ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയാണ് എകെഎം അഷ്‌റഫ് ഇത്തരമൊരു വിമര്‍ശനം ഉന്നയിച്ചത്.
കേരളത്തിന്റെ മതേതരത്വം തകര്‍ക്കുന്ന പിസി ജോര്‍ജിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് എന്താണ് മടി. പോലീസ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് മനസില്ലാ മനസോടെയാണെന്നും അഷ്‌റഫ് പറഞ്ഞു. 'പിസി ജോര്‍ജിനെ ചങ്ങലയ്ക്കിടാന്‍ കഴിയില്ലേ? കര്‍ണാടക സര്‍ക്കാര്‍ ഇങ്ങനെയുള്ള ആളുകളെ തുറുങ്കലടച്ചിട്ടുണ്ട്. ജാമ്യ വ്യവസ്ഥയുടെ ലംഘനം നടത്തിയിട്ടും പിസി ജോര്‍ജിനെ തൊടാന്‍ പോലീസ് തയ്യറാകുന്നില്ല'- എകെഎം അഷ്‌റഫ് പറഞ്ഞു. എന്നാല്‍ ഈ വിമര്‍ശനത്തിന് മന്ത്രിമാര്‍ ആരും മറുപടി നല്‍കിയില്ല.
മതവിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വീണ്ടും വിവാദ പ്രസംഗവുമായി പിസി ജോര്‍ജ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം പാലായില്‍ നടന്ന ലഹരി വിരുദ്ധപരിപാടിയില്‍ കേരളത്തില്‍ ലൗ ജിഹാദ് വര്‍ധിക്കുകയാണെന്നും മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്നും 41 പേരെ മാത്രമാണ് തിരികെ ലഭിച്ചതെന്നും ജോര്‍ജ് പറഞ്ഞിരുന്നു. ക്രിസ്ത്യാനികള്‍ 24 വയസിന് മുന്‍പേ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാന്‍ തയ്യാറാകണമെന്നും ജോര്‍ജ് പറഞ്ഞിരുന്നു.
Related News