ജിദ്ദ: ജിദ്ദ-കൊയിലാണ്ടി മണ്ഡലം കെഎംസിസി ഇഫ്താര്‍ സംഗമവും മുസ്ലിംലീഗ് സ്ഥാപക ദിനാചരണവും സംഘടിപ്പിച്ചു. രാഷ്ട്രീയ സംഘടിത ശക്തിയിലൂടെ ന്യൂനപക്ഷങ്ങള്‍ക്ക് പുരോഗതി കൈവരിക്കാനും മുഖ്യധാരയില്‍ നിലകൊള്ളാനും പ്രയത്‌നിച്ച പ്രസ്ഥാനമാണ് മുസ്ലിംലീഗെന്ന് പരിപാടി ഉദ്ഘടാനം ചെയ്തു കൊണ്ട് അഹമ്മദ് പാളയാട്ട് പറഞ്ഞു. സംഘടിത രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ നിരവധി നേട്ടങ്ങള്‍ സമുദായത്തിന് നേടിക്കൊടുക്കുകയും ഇതര സമൂഹങ്ങളുടെ സാമൂഹ്യ-വിദ്യാഭ്യാസ പുരോഗതിക്കൊപ്പമെത്താനും ജനാധിപത്യ മാര്‍ഗത്തില്‍ മുസ്ലിംലീഗ് സമുദായത്തെ പ്രാപ്തമാക്കിയതായി മുഖ്യ പ്രഭാഷണം നടത്തിയ അരിമ്പ്ര അബൂബക്കര്‍ വിശദീകരിച്ചു.
ഷറഫിയ മൊണാല്‍ റെസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ വിപി മുസ്തഫ, അബ്ദുറഹിമാന്‍ വെള്ളിമാടുകുന്ന്, ലത്തീഫ് കൊടുവള്ളി, ജലാല്‍ തേഞ്ഞിപ്പലം, സാബില്‍ മമ്പാട്, ഹസ്സന്‍ കോയ പെരുമണ്ണ, സുബൈര്‍ വാണിമേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സിദ്ധീഖ് സിപി, നൗഷാദ് കൊയിലാണ്ടി, സൈനുദ്ധീന്‍ പയ്യോളി, ഡോ.റഹ്‌മാന്‍, ഫായിസ് നന്തി, സിദ്ധീഖ് പയ്യോളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രസിഡന്റ് ഹനീഫ മൊയ്ദു അധ്യക്ഷത വഹിച്ചു. അബ്ദുല്‍ വഹാബ് സ്വാഗതവും മന്‍സൂര്‍ മൂടാടി നന്ദിയും പറഞ്ഞു.
Related News