ജിദ്ദ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മെക് 7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സമൂഹ ഇഫ്താര്‍ ജന പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി.
മെക് 7 എന്നത് സൈനിക ഉദ്യോഗസ്ഥനായിരുന്ന സലാഹുദ്ദീന്‍ വികസിപ്പിച്ചെടുത്ത ഒരു വിപ്ലവാത്മക ഫിറ്റ്‌നസ് സമ്പ്രദായമാണ്. 'മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍' എന്നതിന്റെ ചുരുക്കരൂപമായ മെക്7, സമഗ്രമായ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്ന വ്യത്യസ്ത വ്യായാമ സാങ്കേതിക വിദ്യകളുടെ സമന്വയമാണ്. കേരളത്തിലും വിദേശത്തുമായി ആയിരത്തിലധികം മെക്7 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിലൂടെ, ഇത് ആഗോള തലത്തില്‍ ഫിറ്റ്‌നസ് വിപ്ലവം മുന്നോട്ട് കൊണ്ടുപോകുന്നു.
മസ്ജിദ് ഫിര്‍ദൗസ് ഇമാം അബ്ദുല്ല യൂസഫ് അല്‍ ഹാഷിമി ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. 'മെക് 7 വ്യായാമ മുറ സഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണ്. ഇന്ന് ലോകം അനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ നേരിടാന്‍ ജീവിതശൈലി മാറ്റങ്ങളിലൂടെ മുന്‍കൈ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം ഫിറ്റ്‌നസ് പദ്ധതികള്‍ സമൂഹത്തില്‍ ആരോഗ്യബോധം വളര്‍ത്തും' -അദ്ദേഹം അഭിപ്രായപ്പെട്ടു.
അബ്ദുല്‍ റസാക്കിന്റെ ഖിറാഅത്തോടെയായിരുന്നു തുടക്കം. മെക് 7 സൗദി പ്രൊമോട്ടര്‍ സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. അസീസിയ പ്രൊമോട്ടര്‍ സാദിഖ് പാണ്ടിക്കാട് റമദാന്‍ സന്ദേശം നല്‍കി. മെക് 7 സൗദി ചീഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ പദ്ധതിയെ കുറിച്ചും, ജിദ്ദ ചീഫ് ട്രെയിനര്‍ അഹമ്മദ് കുറ്റൂര്‍ വ്യായാമ മുറയെ കുറിച്ചും വിശദീകരിച്ചു.
മെക് 7 അസീസിയയുടെ ഈ സമൂഹ ഇഫ്താര്‍ പരിപാടി ആരോഗ്യത്തെയും സൗഹൃദത്തെയും മുന്‍നിര്‍ത്തിയുള്ള മാതൃകാപരമായ ഒരൊന്നായിരുന്നുവെന്നതില്‍ സംശയമില്ലെന്നും വ്യായാമത്തെയും സാമൂഹിക കൂട്ടായ്മകളെയും ഒരേ വേദിയില്‍ അണിനിരത്തിയതിലൂടെ ഇത് ഫിറ്റ്‌നസ് രംഗത്തുള്ള പുതിയൊരു ദിശാമാറ്റം ഉണ്ടാക്കുമെന്നും ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ച ഖലഫ് നഫ്‌ഫെ അല്‍ സുല്ലമി, ബേബി നീലാമ്പ്ര, കബീര്‍ കൊണ്ടോട്ടി, നജീബ് കളപ്പാടന്‍, നിസാം മമ്പാട്, ബൈജു കൊല്ലം, ഹിഫ്‌സുറഹ്‌മാന്‍, ശാക്കിര്‍, കെ.എം.എ. ലത്തീഫ്, അബ്ബാസ് ചെമ്പന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
അര്‍ഷാദ്, യൂനുസ് അഹമ്മദ്, അക്രം സാര്‍, ഡോ. ജാഷീര്‍ അഹമ്മദ്, വിലാസ് കുറുപ്പ്, അയൂബ് കൂളത്ത്, ഹസ്സന്‍ അരിപ്ര, മുഹമ്മദ് കോയ, അഷ്‌റഫ് കോമു, സലീം മമ്പാട്, അയൂബ് മുസ്ലിയാരകത്ത്, സിറാജ്, ഫസ്ലിന്‍, ഷജീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നൗഷാദ് കോടൂര്‍ (അസീസിയ മെക് 7 ചീഫ് ട്രെയുനര്‍), റഷീദ്, ദസ്തഗീര്‍, മുഹമ്മദ് യൂനുസ് (ട്രെയിനര്‍മാര്‍), അബ്ദുല്‍ ലത്തീഫ്, സുബൈര്‍ അരിമ്പ്ര, യൂസുഫ് കരുളായി, സാബില്‍ മമ്പാട്, മജീദ്, അഷ്‌റഫ് പാളയാട്ട്, റിയാസ്, അദ്‌നാന്‍, നദീം, യൂനുസ്, സയ്യിദ് അബ്ദുള്ള എന്നിവര്‍ നേതൃത്വം വഹിച്ചു.
അസീസിയ മെക് 7 കൊഓര്‍ഡിനേറ്റര്‍ മുഹമ്മദലി കുന്നുമ്മല്‍ സ്വാഗതവും, ട്രെയിനര്‍ ആരിഫ് നന്ദിയും പറഞ്ഞു.
Related News