റിയദ്: റിയാദിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ബദറില്‍ ഉള്ള റിമാസ് സെലിബ്രേഷന്‍ ഹാളില്‍ നടന്ന തലശ്ശേരി നോമ്പുതുറയില്‍ 650-ല്‍ പരം അംഗങ്ങളും റിയാദിലെ സാമൂഹിക ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്തു.
സെന്‍ഹ ഫാത്തിമ ശഹ്‌സാദ് നടത്തിയ ഖിറാഅത്തോടെ ആരംഭിച്ച പൊതുയോഗം പ്രസിഡന്റ് തന്‍വീര്‍ ഹാഷിം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷമീര്‍ തീക്കൂക്കില്‍ റമദാന്‍ സന്ദേശം നല്‍കിക്കൊണ്ട് ടി എം ഡബ്ല്യു എ റിയാദ് തലശ്ശേരിയില്‍ നടത്തുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഈ വര്‍ഷം സ്‌പെഷ്യല്‍ പ്രൊജക്റ്റ് ടീമിന്റെ നേതൃത്വത്തില്‍ 662 റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തതായി അദ്ദേഹം അറിയിച്ചു. ഇഫ്താര്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇവന്റ്‌സ് തലവന്‍ ഹാരിസ് പി.സി പരിപാടിയില്‍ നന്ദി പറഞ്ഞു.
ടി എം ഡബ്ല്യു എ റിയാദ് വനിതാ വിങ്ങിന്റെ മേല്‍നോട്ടത്തില്‍ നിര്‍വാഹക സമിതി അംഗങ്ങളുടെയും മറ്റ് അംഗങ്ങളുടെയും കുടുംബിനികള്‍ തയ്യാറാക്കിയ തലശ്ശേരിയുടെ പെരുമ അവകാശപ്പെടുന്ന രുചിയൂറും പലഹാരങ്ങള്‍ നാട്ടിലെ നോമ്പുതുറയുടെ അനുഭവം സമ്മാനിച്ചുവെന്ന് ഇഫ്താറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഹാളില്‍ സംഘടിപ്പിച്ച തറാവീഹ് നമസ്‌കാരത്തിന് ഹാഫിസ് ഇമ്രാന്‍ അല്‍ മനാര നേതൃത്വം നല്‍കി.
ടി എം ഡബ്ല്യു എ റിയാദ് റമദാന്‍ ക്വിസ് വിജയികള്‍ക്കുള്ള സമ്മാനദാനം ഇഫ്താര്‍ വേദിയില്‍ വെച്ച് റിയാദിലെ പ്രമുഖ സംരഭകനായ ഷാനവാസ് അഹമ്മദ് വിതരണം ചെയ്തു. ആയിഷ ഫിറോസ്, മുഹമ്മദ് ഖൈസ്, മുഹമ്മദ് സലിം പി.വി എന്നിവര്‍ സന്നിഹിതരായിരുന്നു.
Related News