മക്ക : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (IOC) മക്ക സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്‍ഡ് ഇഫ്താര്‍ മുലാഖാത്ത് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. ഇന്ത്യക്കാരായ പ്രവാസികളും കുടുംബങ്ങള്‍ക്കും പുറമെ മത, രാഷ്ട്രീയ, സംസ്‌ക്കാരിക രംഗത്തെ പ്രമുഖരും സ്വദേശി പൗരപ്രമുഖരും പങ്കെടുത്തു. മക്ക കാക്കിയയിലുള്ള ഖസറുദ്ദീറ ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ 2500 ലേറെ പേര്‍ പങ്കെടുത്തു. ഫാമിലികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെയുടെ ഓഫീസ് ചുമതലയുള്ള ഏഐസിസി ജനറല്‍ സെക്രട്ടറിയും രാജ്യസഭാ അംഗവുമായ ഡോക്ടര്‍ സയ്യിദ് നസീര്‍ ഹുസൈന്‍ മുഖ്യാതിഥിയായി. നമ്മുടെ രാജ്യത്തിന്റെ പുരോഗതിയ്ക്കായി സ്വയം സമര്‍പ്പിക്കുന്ന സമൂഹമാണ് പ്രവാസികള്‍ എന്നും അവരുടെ പ്രവാസ ജീവിതം പര്യവസാനിപ്പിച്ചു നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ക്ക് ജീവിത മാര്‍ഗ്ഗങ്ങള്‍ക്കായി പ്രത്യേക പരിഗണനകള്‍ സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നുള്ള ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രവാസികള്‍ക്ക് സൗഹാര്‍ദ്ദത്തിന്റെ ഒത്തുചേരലായി ഗ്രാന്‍ഡ് ഇഫ്താര്‍ മുലാഖാത്തു മാറിയതില്‍ ഏറെ സന്തോഷമുണ്ട്. മക്കയിലേയ്ക്ക് തീര്‍ത്ഥടനത്തിനായി വരുന്ന ഹാജിമാര്‍ക്ക് ഐഒസി നല്‍കുന്ന സന്നദ്ധ സേവനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണെന്നും ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഇചു മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇനായത്ത് അലിയും ചടങ്ങില്‍ സംബന്ധിച്ചു. സൗദി പൗര പ്രമുഖരായ മഷൂര്‍ ബിന്‍ മുസാദ്, സ്വാലിഹ് മുഹമ്മദ് അല്‍ സഹ്‌റാനി, മുഹമ്മദ് സമീ, യൂസുഫ് ഖാദര്‍ അല്‍ ഹുസ്സാവി തുടങ്ങിയവരും കുഞ്ഞിമോന്‍ കാക്കിയ, മുജീബ് പൂക്കോട്ടൂര്‍ (കെഎംസിസി), ഷെമീല്‍ (കെഐജി തനിമ), ബഷീര്‍ നിലമ്പൂര്‍ (നവോദയ), അഹമ്മദ് കുട്ടി മാസ്റ്റര്‍ (ഹജ്ജ് വെല്‍ഫയര്‍ ഫോറം), ജിനു. കെ. ബദറുദ്ദീന്‍ (ലേ മെറീഡിയന്‍), അബ്ദുല്‍ റഷീദ് (ഹൗസ് കെയര്‍), മുഹമ്മദ് റഊഫ് (അബ്‌റാജ് ഹൈപ്പര്‍), സലീം, മിന്‍ഹാജ്, മിഷാപ്, അബ്ബാസ്( ഹൈപ്പര്‍ വഫാ) തുടങ്ങിയവരും പങ്കെടുത്തു.
ഗ്രാന്‍ഡ് ഇഫ്താര്‍ മുലാഖാത്തിന് ഐഒസി നേതാക്കളായ ജാവേദ് മിയാന്‍ദാദ്, ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, ഹുസൈന്‍ കണ്ണൂര്‍, നൗഷാദ് തൊടുപുഴ, സാക്കിര്‍ കൊടുവള്ളി, ഹാരിസ് മണ്ണാര്‍ക്കാട്, നിസാം കായംകുളം, റഫീഖ് വരന്തരപ്പിള്ളി, സലീം മല്ലപ്പള്ളി, മുഹമ്മദ് ഷാ കൊല്ലം, ഷാജഹാന്‍ കരുനാഗപ്പിള്ളി, അബ്ദുല്‍ ജലീല്‍ അബ്‌റാജ്, നഹാസ് കുന്നിക്കോട്, നൗഷാദ് കണ്ണൂര്‍, ഇഖ്ബാല്‍ ഗബ്ഗല്‍, ഇബ്രാഹിം കണ്ണങ്കാര്‍, സദ്ദാം അഷ്റഫി, ഷംസ് വടക്കഞ്ചേരി, ഹബീബ് കോഴിക്കോട്, അബ്ദുല്‍ സലാം അടിവാട്, ഷംനാസ് മീരാന്‍ മൈലൂര്‍, സര്‍ഫറാസ് തലശ്ശേരി, അന്‍വര്‍ ഇടപ്പള്ളി ,ഫിറോസ് എടക്കര, ഷറഫുദ്ധീന്‍ പൂഴിക്കുന്നത്ത്, അബ്ദുല്‍ കരീം വരന്തരപ്പിള്ളി, അബ്ദുല്‍ വാരിസ് അരീക്കോട്, ഹംസ മണ്ണാര്‍ക്കാട് , സക്കീര്‍ ഹുസൈന്‍ ചങ്ങനാശ്ശേരി, മുഹമ്മദ് അസ്ലം , നിസാ നിസാം, ഷീമാ നൗഫല്‍, റോഷ്ന നൗഷാദ്, സമീനാ സാക്കിര്‍ ഹുസൈന്‍, ഷംല ഷംനാസ്, ഹസീന മുഹമ്മദ് ഷാ, ഷബാന ഷാനിയാസ്, ബദരിയ്യ ഈസ, ജസീന അന്‍വര്‍, ജെസ്സി ഫിറോസ്, റുഖിയ്യ ഇഖ്ബാല്‍, നസീറ ജലീല്‍, ജുമൈല, ജസ്ന റഫീഖ്, നസീമ ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Related News