കണ്ണൂര്‍: മരുന്നു ഷോപ്പില്‍നിന്ന് മരുന്ന് മാറി നല്‍കിയതുമൂലം എട്ടുമാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയില്‍. ചെറുകുന്നം പൂങ്കാവിലെ സമീറിന്റെ മകന്‍ മുഹമ്മദാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മരുന്ന് ഓവര്‍ഡോസായി കുട്ടിയുടെ കരളിനെ സാരമായി ബാധിച്ചു. സംഭവത്തില്‍ മരുന്ന് ഷോപ്പിലെ ജീവനക്കാരുടെ വീഴ്ചയാണെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.
പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സിനെതിരെയാണ് ആരോപണം. ഗുരുതര സ്ഥിതി തുടര്‍ന്നാല്‍ കുട്ടിയുടെ കരള്‍ മാറ്റിവെക്കേണ്ടി വരുമെന്ന് ഡോക്ടമാര്‍ അറിയിച്ചു. ഈ മാസം എട്ടിനാണ് ഡോക്ടര്‍ പനിക്കുള്ള കാല്‍പോള്‍ സിറപ്പ് എഴുതി നല്‍കിയത്. എന്നാല്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് കാല്‍പോള്‍ ഡ്രോപ്‌സാണ് നല്‍കിയതെന്നാണ് ആരോപണം.
Related News