ഹൈദരാബാദ് : കളിക്കുന്നതിനിടെ ലിഫ്റ്റില്‍ കുടുങ്ങി നാലു വയസുകാരന്‍ മരിച്ചു. ഹൈദരാബാദിലെ സന്തോഷ് നഗറിലെ മുജ്താബ അപാര്‍ട്‌മെന്റിലാണ് സംഭവം. അപാര്‍ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ നേപ്പാള്‍ സ്വദേശി ശ്യാം ബഹദൂറിന്റെ മകന്‍ നരേന്ദറാണ് മരിച്ചത്. ലിഫ്റ്റിനോട് ചേര്‍ന്നുള്ള മുറിയിലാണ് ശ്യാമും കുടുംബവും താമസിച്ചിരുന്നത്.
കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ ലിഫ്റ്റിന്റെ ഗ്രില്ലുകള്‍ക്കിടയില്‍ കുടുങ്ങിപ്പോവുകയായിരുന്നുവെന്ന് സംശയിക്കുന്നു. കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ലിഫ്റ്റില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Related News