ജിദ്ദ: ഷറഫിയ്യ റയാന്‍ ഏരിയ കെ.എം.സി.സി ഇഫ്ത്താര്‍ വിരുന്നൊരുക്കി. റയാന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമം റയാന്‍ ഏരിയ കെ എം സി സി ചെയര്‍മാന്‍ ടി.പി. ശുഐബ് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി മനേജിങ് ഡയറക്ടര്‍ ഡോ. മിഷ്ഖാത്ത് അധ്യക്ഷത വഹിച്ചു. മജീദ് അഞ്ചച്ചവിടി റമദാന്‍ പവി സന്ദേശം നല്‍കി. കെ.എംസി.സി നാഷണല്‍ കമ്മിറ്റ് സ്‌പോട്‌സ് വിംഗ് ചെയര്‍മാന്‍ ബേബി നിലാബ്ര, കെ എം സി സി നാഷണല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ നിസാം മമ്പാട്, മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡണ്ട് ഇസ്മയില്‍ മുണ്ടുപറമ്പ്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നാസര്‍ മച്ചിങ്ങല്‍, സുബൈര്‍ വട്ടോളി, ജില്ലാ കെ എം സി സി സെക്രട്ടറി അബുട്ടി പള്ളത്ത്, മാധ്യമ പ്രവര്‍ത്തകന്‍ ജാഫറലി പാലക്കോട്, ഹാരിസ് ബാബു മമ്പാട് എന്നിവര്‍ പ്രസംഗിച്ചു. അബു നിയാസ് ഇന്തോമി, സെമീര്‍ അഞ്ചച്ചവിടി, സലീം പാറപ്പുറത്ത്, സാജിദ് ബാബുപൂങ്ങോട്, സി.സി. റസ്സാഖ് വാഴക്കാട്, റഷീദ് അരിപ്ര, വിധു രാജ് കോഴിക്കോട്, സുനൈന സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സാബിര്‍ പാണക്കാട് സ്വാഗതവും, ജാബിര്‍ ചങ്കരത്ത് നന്ദിയും പറഞ്ഞു.
Related News