റിയാദ്: മഞ്ചേരി വെല്‍ഫയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് ശ്രദ്ധേയമായി. എക്‌സിറ്റ് 18 ലെ അല്‍ ബിലാദി ഇസ്തിറാഹയില്‍ നടന്ന ചടങ്ങിന് സമൂഹത്തിലെ നാനാ തുറകളില്‍ പെട്ട ആളുകള്‍ പങ്കുചേര്‍ന്നു. സാഹോദര്യത്തിന്റെ പെരുമ വിളിച്ചോതിയ ചടങ്ങിന് ഹസ്സന്‍, മുഹ്‌സിന്‍ തലാപ്പില്‍, ഷമീര്‍, വിനോദ് കൃഷ്ണ, സലാം പയ്യനാട്, അലവി പുതുശ്ശേരി, സാക്കിര്‍ ഹുസൈന്‍, അബുള്‍ റസാഖ്, സാലിഹ് സികെ, ജമീദ് വല്ലാഞ്ചിറ, മുരളി കീഴ്വീട്, റഫീഖ് കെസി, ജാഫര്‍ അലി, ഹാരിസ്, സഹദ്, ജംഷീദ്, ബാബു കെവി എന്നിവര്‍ നേതൃത്വം നല്‍കി.
Related News