ആലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. തകഴി കേളമംഗലം വിജയനിവാസില്‍ പ്രിയ (46), പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകള്‍ കൃഷ്ണപ്രിയ (15) എന്നിവരാണ് മരിച്ചത്. നാട്ടിലെ ജോലി രാജിവെച്ച് വിദേശത്ത് പോകാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിനെ ചൊല്ലിയുണ്ടായ കുടുംബ വഴക്കാണ് ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് പറയുന്നു. പോലീസെത്തി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
ഉച്ചയ്ക്ക് 2 മണിയോടെ തകഴി ഗവ. ആശുപത്രിക്കു സമീപത്തെ അടഞ്ഞുകിടക്കുന്ന ലെവല്‍ ക്രോസിന് സമീപം സ്‌കൂട്ടറിലെത്തിയ അമ്മയും മകളും സകൂട്ടര്‍ റോഡരുകില്‍ നിര്‍ത്തി അതുവഴി വന്ന മെമു ട്രെയിനിനു മുന്നിലേക്ക് നടന്നടുക്കുകയായിരുന്നു. വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലര്‍ക്കായിരുന്ന പ്രിയയെ മലപ്പുറത്തേക്ക് സ്ഥലംമാറ്റമായിരുന്നു. ജോലി രാജിവച്ചു വിദേശത്തേക്കു പോകാന്‍ ഭര്‍ത്താവ് പ്രിയയെ നിര്‍ബന്ധതായി പറയുന്നു. ഇതേ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പറയുന്നത്.
അടുത്തിടെ കോട്ടയം ഏറ്റുമാനൂരില്‍ യുവതിയും രണ്ട് പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു. ഏറെ വിവാദമായ സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി യുവതിയുടെ ഭര്‍ത്താവ് നോബി ലൂക്കോസിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. നോബിയുടെ ഭാര്യ ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് ജീവനൊടുക്കിയത്.
Related News