പെരുമ്പാവൂര്‍: മദ്യലഹരിയില്‍ കിടപ്പു രോഗിയായ പിതാവിന മകന്‍ ചവിട്ടിക്കൊന്നു. ചേലാമറ്റം നാല് സെന്റ് കോളനിയില്‍ തെക്കുംതല വീട്ടില്‍ ജോണി (67) ആണ് മകന്റെ ചവിട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ ജോണിയുടെ മകന്‍ മെല്‍ജോയെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷയ രോഗബാധിതനായിരുന്ന ജോണി കുറച്ചുനാളുകളായി കിടപ്പിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍വച്ചായിരുന്നു സംഭവം.
ബുധനാഴ്ച രാത്രി പത്തു മണിയോടെ പിതാവിന് അനക്കമില്ലെന്ന് പറഞ്ഞ് മെല്‍ജോ സഹോദരിയുടെ വീട്ടിലെത്തി. ഉടനെ സഹോദരി എത്തി പിതാവിനെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സ്വാഭാവിക മരണം എന്ന നിലയിവായിരുന്നു പിതാവിന്റെ മരണ വാര്‍ത്ത് മകന്‍ പ്രചരിപ്പിച്ചത്.
എന്നാല്‍ സംശയം തോന്നി പോലീസ് നിര്‍ദേശാനുസരണം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ജോണിയുടെ രണ്ട് വാരിയെല്ലുകള്‍ക്കും ഒടിവ് സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് പോലീസ് മെല്‍ജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മദ്യലഹരിയില്‍ താന്‍ പിതാവിനെ ചവിട്ടിയതായി ഇയാള്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫോട്ടോ: അറസ്റ്റിലായ മെല്‍ജോ.
Related News