റിയാദ്; സ്ത്രീ വിമോചനത്തിന്റേയും തുല്യതയുടേയും വരുംനാളുകള്‍ ഉറപ്പാക്കാനുള്ള മുന്നേറ്റം ശക്തിപ്പെടുത്താന്‍ ലോകമാകെ വനിതാദിനം ആചരിക്കുന്നതിന്റെ ഭാഗമായി നവോദയ കുടുംബവേദി വനിതാ ദിനാചരണവും ഇഫ്താര്‍ വിരുന്നും റിയാദില്‍ സംഘടിപ്പിച്ചു. നാട്ടിലാകെ യുവാക്കള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം പടര്‍ന്നു പിടിക്കുന്നതില്‍ യോഗം ഉല്‍കണ്ഠ രേഖപ്പെടുത്തി.
കുടുംബവേദിയുടെ കണ്‍വീനര്‍ ആതിരാ ഗോപന്‍ ഉദ്ഘാടനം ചെയ്തു. അഞ്ജു ഷാജു അധ്യക്ഷയായിരുന്നു. വനിതാ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും സമകാലീന രാഷ്രീയ വിഷയങ്ങളും സൗമ്യ ശ്രീരാജ് വിവരിച്ചു. സൗദി അറേബ്യയില്‍ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കുന്നത് ഇന്നാട്ടിലെ സര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ടാണെന്ന് യോഗം വിലയിരുത്തി. അനില്‍ പിരപ്പന്‍കോട്, കുമ്മിള്‍ സുധീര്‍, ഷൈജു ചെമ്പൂര് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്ന് നടന്ന ഇഫ്താര്‍ വിരുന്നില്‍ നവോദയ കുടുംബാംഗങ്ങള്‍ പങ്കെടുത്തു. സൗമ്യ സ്വാഗതവും രസ്‌ന നന്ദിയും പറഞ്ഞു.
ഫോട്ടോ: കുടുംബവേദി കണ്‍വീനര്‍ ആതിരാ ഗോപന്‍ വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്യുന്നു.
Related News