l o a d i n g

ഗൾഫ്

നൗഷാദ് ചാലിയത്തിനെ ആക്രമിച്ച സംഭവത്തില്‍ കെഎംസിസി അല്‍കോബാര്‍ കേന്ദ്ര കമ്മിറ്റി പ്രതിഷേധിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 13, 2025

അല്‍കോബാര്‍: അല്‍കോബാര്‍ ടൗണ്‍ ഏരിയാ കെഎംസിസി മുന്‍ ജനറല്‍ സെക്രട്ടറിയും സമൂഹ്യ ജീവ കാരുണ്യ പ്രവര്‍ത്തകനുമായ നൗഷാദ് ചാലിയത്തിനെ പോലീസ് സാന്നിധ്യത്തില്‍ ആക്രമിച്ച സിപിഎം ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് കെഎംസിസി അല്‍കോബാര്‍ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് കിഴക്കന്‍ പ്രവിശയിലെ വിമാന യാത്രാ ദുരിതത്തിന് പരിഹാരമായി കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ഏര്‍പെടുത്തിയ ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് സേവനങ്ങള്‍ക്ക് മുന്നില്‍ നിന്ന് നയിച്ച നൗഷാദിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ പ്രവാസ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

നിലവില്‍ യൂത്ത് ലീഗ് കടലുണ്ടി പഞ്ചായത്ത് ട്രഷററും മുസ്ലീം ലീഗ് മുരി കല്ലിങ്ങല്‍ ഈസ്റ്റ് വാര്‍ഡ് സെക്രട്ടറിയുമായ നൗഷാദിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡി എഫില്‍ നിന്നും യുഡിഎഫ് വാര്‍ഡ് തിരിച്ചു പിടിച്ചിരുന്നു.

കടലുണ്ടി പഞ്ചായത്തിലെ പ്രതിപക്ഷ വാര്‍ഡുകളിലെ വികസന ഫണ്ട് വിതരണത്തിലെ അപാകതക്കെതിരെ ജനാധിപത്യ പരമായ പ്രതിഷേധം നടത്തിയതിനെതിരെയാണ് സ്ഥലത്തെ സിപിഎം ബ്രാഞ്ച് നേതാക്കളുടെ ഗൂഢാലോച പ്രകാരം മാരകമായ അക്രമങ്ങള്‍ നൗഷാദിനും സഹപ്രവര്‍ത്തകര്‍ക്കും നേരെ ഉണ്ടായത്. ജനാധിപത്യ പ്രക്ഷോഭങ്ങളെ പോലീസ് സാന്നിധ്യത്തില്‍ സിപിഎം ഗുണ്ടകള്‍ ആക്രമിക്കുന്നത് കേരള കാബിനറ്റ് മന്തി മുഹമ്മദ് റിയാസിന്റെ നിയോജക മണ്ഡലത്തില്‍ പെട്ട പ്രദേശത്താണ് എന്നത് അതീവ ഗൗരവപരമാണെന്നു അക്രമത്തെ അപലപിക്കുന്നതായും കെഎംസിസി ഭാരവാഹികളായ ഇക്ബാല്‍ ആനമങ്ങാട് ,അന്‍വര്‍ ഷാഫി വളഞ്ചേരി, മൊയ്തുണ്ണി പാലപ്പെട്ടി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഫോട്ടോ : കടലുണ്ടി പഞ്ചായത്ത് ആസ്ഥാനത്തിന് മുന്നില്‍ പ്രാദേശിക സിപിഎം നേതാക്കള്‍ നൗഷാദ് ചാലിയത്തിനു നേരെ നടത്തിയ ആക്രമണം.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026