ജിദ്ദ:വേങ്ങൂര്‍ സൗഹൃദ കൂട്ടായ്മ ഇഫ്താര്‍സംഗമം സംഘടിപ്പിച്ചു. ജിദ്ദ ബാഗ്ദദിയ ബറാന്‍ റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സൗഹൃദം പുതുക്കുന്നതിന്നും, ഗൃഹാതുരത്വ ഓര്‍മകള്‍ പങ്കുവെക്കുന്നതിനും ഇഫ്താര്‍ സംഗമം വേദിയായി.
പെരിന്തല്‍ണ്ണ താലൂക്കിലെ വേങ്ങൂര്‍ പ്രദേശത്ത് നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയാണ് വേങ്ങൂര്‍ സൗഹൃദ കൂട്ടായ്മ. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി വേങ്ങൂര്‍ പ്രദേശത്തുള്ള പ്രവാസികളുടെയും നാട്ടുകാരുടെയും കലാ സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ സജീവ സാനിധ്യമായി ഇടപെടല്‍ നടത്താന്‍ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്.
Related News