റിയാദ്: സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉക്രെയിന്‍ റഷ്യ യുദ്ധം അവസാനിപ്പിച്ച് സാധാനം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചയായിരുന്നു പ്രധാന സംസാര വിഷയം. ഉക്രെയ്നിലെ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കൈവരിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രകടിപ്പിക്കുന്നതായിരുന്നു കിരീടാവകാശിയുടെ സംസാരം.
സൗദി അറേബ്യയുടെ ക്രിയാത്മക പരിശ്രമങ്ങള്‍ക്കു റഷ്യന്‍ പ്രസിഡന്റ് പുടിന്‍ നന്ദി അറിയിച്ചു. ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികളും ഇരു നേതാക്കളും അവലോകനം ചെയ്തു.
Related News