ചെന്നൈ: സാമ്പത്തിക ബാധ്യതയുടെ പേരില്‍ ഡോക്ടറും അഭിഭാഷകയുമടങ്ങുന്ന നാലംഗ കുടുംബം ആത്മഹ്ത്യ ചെയ്തു. ചെന്നൈ അണ്ണാ നഗറിലാണ് സംഭവം. ഡോ. ബാലമുരുകന്‍ (52), ഭാര്യ സുമതി (47), മക്കള്‍ ദസ്വന്ത് (17), ലിംഗേഷ് (15) എന്നിവരാണു മരിച്ചത്. ദമ്പതികളുടെ മൃതദേഹങ്ങള്‍ ഒരു മുറിയിലും മക്കളുടേത് മറ്റൊരു മുറിയിലും തൂങ്ങി മരിച്ച നിലയിലായിരുന്നു.
അണ്ണാ നഗറില്‍ ഗോള്‍ഡന്‍ സ്‌കാന്‍സ് എന്ന പേരില്‍ സ്‌കാനിങ് കേന്ദ്രം നടത്തിയിരുന്ന ഡോ. ബാലമുരുകന്‍ മൂന്നെണ്ണം കൂടി ആരംഭിക്കുന്നതിന് 5 കോടി രൂപ ബാങ്ക് വായ്പയെടുത്തിരുന്നു. എന്നാല്‍ വായ്പ തിരിച്ചടവ് പലപ്പോഴും മുടങ്ങി. തുടര്‍ന്ന് പലയിടങ്ങളില്‍നിന്നും പലിശയ്ക്കു പണം കടം വാങ്ങി. ഇതിന്റെ തിരിച്ചടവും മുടങ്ങി. ഒട്ടേറെ പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടിലെത്തി പണം തിരിച്ചു ചോദിച്ചിരുന്നു. ഇതാകാം കുടുംബത്തെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നു. 5 കോടി രൂപയിലേറെ കടബാധ്യത കുടുംബത്തിനുണ്ടായിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. ആത്മഹത്യക്കു കാരണം ഇതാണെന്നാണ് പോലീസ് നിഗമനം.
ഫോട്ടോ: സുമതിയും ബാലമുരുകനും.
Related News