ജിദ്ദ: ഐഡിസിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ഐഡിസി അമീര്‍ ഹുസ്സൈന്‍ ബാഖവി പൊന്നാട് റമദാന്‍ സന്ദേശം നല്‍കി. പുതു തലമുറ ലഹരി ഉള്‍പ്പെടെയുള്ള തിന്മകള്‍ക്ക് അടിമപ്പെടുന്നതില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സാംസ്‌കാരിക ബോധവല്‍ക്കരണം സജീവവമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇല്യാസ് കണ്ണമംഗലം സ്വാഗതവും മുഹമ്മദലി ചട്ടിപ്പറമ്പ് നന്ദിയും പറഞ്ഞു.
ഫോട്ടോ: ഐഡിസി അമീര്‍ ഹുസ്സൈന്‍ ബാഖവി പൊന്നാട് സംസാരിക്കുന്നു.
Related News