l o a d i n g

ഗൾഫ്

കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഇഫ്താര്‍ മീറ്റ് നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 14, 2025

റിയാദ്: കോട്ടക്കല്‍ മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും ഇഫ്താര്‍ സംഗമവും നടത്തി. പരിപാടിയില്‍ ജില്ല - സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും മണ്ഡലത്തിലെ നിരവധി കെഎംസിസി പ്രവര്‍ത്തകരും കുടുംബിനികളും കുട്ടികളും പങ്കെടുത്തു.

മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി റിയാദ് - മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം വിദ്യാഭ്യാസ പ്രോല്‍സാഹന പ്രവര്‍ത്തനങ്ങളും കലാ കായിക പരിപാടികളും സംഘടിപ്പിച്ച് മുന്നേറുന്ന കോട്ടക്കല്‍ മണ്ഡലം കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത് മുസ്ലിം ലീഗ് സ്ഥാപക ദിനാചരണ പ്രഭാഷണം നടത്തി. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്തോടൊപ്പം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന ന്യൂന പക്ഷാവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പോരാട്ടം നടത്തുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വിദ്യാഭ്യാസ, വ്യവസായമുള്‍പ്പെടെ വിവിധ മേഖലകളില്‍ മുസ്ലിം ലീഗ് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്ന് അദ്ദേഹം വിശദീകരിച്ചു.

ശുഐബ് മന്നാനി വളാഞ്ചേരി റമദാന്‍ സന്ദേശം നല്‍കി. കുട്ടികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയവുകയും അക്രമങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് ഭൗതിക വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം മത വിദ്യാഭ്യാസം നല്‍കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പരിപാടിയില്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് മൊയ്ദീന്‍ കുട്ടി പൊന്മള, മണ്ഡലം കെഎംസിസി ചെയര്‍മാന്‍ അബൂബക്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മജീദ് ബാവ ഖിറാഅത് നടത്തി. ജനറല്‍ സെക്രട്ടറി അശ്‌റഫ് പുറമണ്ണൂര്‍ സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ നന്ദിയും പറഞ്ഞു.

കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഭാരവാഹികളായ മൊയ്ദീന്‍ കുട്ടി പൂവ്വാട്, മൊയ്ദീന്‍ കോട്ടക്കല്‍, ഫൈസല്‍ എടയൂര്‍, അബ്ദുല്‍ ഗഫൂര്‍ കൊല്‍ക്കളം, ഹാഷിം കുറ്റിപ്പുറം, ദിലൈബ് ചാപ്പനങ്ങാടി, നൗഷാദ് കണിയേരി, ഇസ്മായീല്‍ പൊന്മള, ഫര്‍ഹാന്‍ കാടാമ്പുഴ, ജംഷീര്‍ കൊടുമുടി, മുഹമ്മദ് കല്ലിങ്ങല്‍, ഫാറൂഖ് പൊന്മള തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

പടം: റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്യുന്നു.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026