ജിദ്ദ: ഉംറ നിര്‍വഹിച്ചു നാട്ടിലേക്ക് മടങ്ങവെ രോഗബാധിതയായി ജിദ്ദ അബൂഹുല്‍ കിംഗ് അബ്ദുള്ള ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു രാമനാട്ടുകര കോടംമ്പുഴ സ്വദേശിയും തുമ്പപ്പാടം പരേതനായ കൊല്ലാരം കണ്ടി മുഹമ്മദിന്റെ ഭാര്യയുമായ നാണിയാട്ട് സൈനബ (72) നിര്യതയായി.
നാട്ടിലേക്കു മടങ്ങാനായി ജിദ്ദ വിമാനത്താവളത്തലെത്തിയപ്പോള്‍ തളര്‍ന്നു വീഴുകയായിരുന്നു. ഐസിയുവില്‍ ചികിത്സയിലായിരുന്ന സൈനബ ഇന്നലെ രാത്രിയാണ് മരിച്ചത്. മകള്‍ക്കും സഹോദരിക്കുമൊപ്പമാണ് ഉംറ നിര്‍വഹിക്കാന്‍ പോയത്.
മക്കള്‍ : മുജീബ്‌റഹ്‌മാന്‍, റിയാസ്, ഷക്കീല, ഫാത്തിമ, ആമിന. മരണാനന്തര കര്‍മ്മങ്ങള്‍ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ സഹായത്തോടുകൂടി ജിദ്ദയില്‍ നടത്തും.
Related News