ഹൈദരാബാദ്: രണ്ടു മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങിമരിച്ചു. ആന്ധ്രപ്രദേശിലെ കാക്കിനാഡ ജില്ലയിലാണ് സംഭവം. ഒ.എന്‍.ജി.സി ജീവനക്കാരന്‍ വി. ചന്ദ്ര കിഷോര്‍ (37) ആണ് ഈ ക്രൂരകൃത്യം ചെയ്തത്. കുട്ടികള്‍ പഠിക്കാന്‍ മോശമായതാണ് ഈ കടുംകൈക്ക് ചന്ദ്ര കിഷോറിനെ പ്രേരിപ്പിച്ചതെന്ന് പറയുന്നു. മത്സരാധിഷ്ഠിത ലോകത്ത് മക്കള്‍ പഠനത്തില്‍ പിന്നാക്കമായതില്‍ ഇദ്ദേഹം ആശങ്കയിലായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.
മാതാവ് പുറത്തു പോയ സമയമായിരുന്നു മക്കളെ കൊലപ്പെടുത്തിയത്. തിരിച്ചെത്തിയപ്പോള്‍ രണ്ട് മക്കളുടെയും മൃതദേഹങ്ങള്‍ ബക്കറ്റില്‍ കാണുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒളിവില്‍ പോയ പിതാവിനെതിരെ മാതാവ് പാലീസില്‍ പരാതി നല്‍കി അന്വേഷിച്ചു കൊണ്ടിരിക്കെയാണ് പിറ്റെ ദിവസം പിതാവിന്റെ മൃതദേഹം കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തി.
ശക്തമായ മത്സരം നടക്കുന്ന ലോകത്ത് കുട്ടികള്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയില്ലെങ്കില്‍ ജീവിതത്തില്‍ കഷ്ടപ്പെടേണ്ടി വരുമെന്ന കിഷോറിന്റെ ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പോലീസ് പറഞ്ഞു.
Related News