റിയാദ്: യുണൈറ്റഡ് എഫ്.സി റിയാദും, ഹാഫ് ലൈറ്റ് എഫ്.സി റിയാദും സംയുക്തമായി ഇഫ്ത്താര്‍ പാര്‍ട്ടി സംഘടിപ്പിച്ചു. ബത്തയിലെ ഗുറാബിയില്‍ നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ബാബു മഞ്ചേരി അധ്യക്ഷനായി. ജാഫര്‍ ചെറുകരയുടെ സ്വാഗതപ്രഭാഷണത്തോടെ ആരംഭിച്ച ചടങ്ങില്‍, മന്‍സൂര്‍ പകര നന്ദി രേഖപ്പെടുത്തി. മജീദ് ബക്സര്‍, അബ്ദു കരുവാരക്കുണ്ട്, അസ്ഹര്‍ വള്ളുവമ്പ്രം, നൗഷാദ് ഇന്ത്യനൂര്‍ എന്നിവര്‍ റമദാന്‍ പ്രഭാഷണം നടത്തി.
ചെറിയാപ്പു മേല്‍മുറി, ഹകീം, ജാനിസ് പൊന്മള, ജസീം, റഫ്‌സാന്‍ കുരുണിയന്‍, ഷബീര്‍, ശൗലിഖ്, ബാവ ഇരുമ്പുഴി, അനീസ് പാഞ്ചോല, ഫൈസല്‍ പാഴൂര്‍, അന്‍സാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇഫ്ത്താര്‍ വിരുന്നിനായി യുഎഫ്.സി ഫാമിലിയിലെ സ്ത്രീകള്‍ തയ്യാറാക്കിയ വിപുലമായ സ്‌നാക്സും വിഭവങ്ങളുമാണ് നല്‍കിയത്. പരിപാടിയില്‍, റമദാനിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ചര്‍ച്ചയായതോടൊപ്പം, ഓരോരുത്തരും കുടുംബത്തെയും സുഹൃത്തുക്കളെയും പ്രത്യേക പരിഗണനയോടെ കാണണമെന്നും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. യുഎഫ്.സി ഫുട്‌ബോള്‍ ക്ലബ് സമാഹരിച്ച സഹായധനം നാട്ടിലെ ഒരു ചികില്‍ത്സാ ഫണ്ടിലേക്ക് നല്‍കാന്‍ തീരുമാനിച്ചു.
Related News