യാമ്പു: യാമ്പു കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്‍ഡ് ഇഫ്താര്‍ ജനസാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍, സംഘടനാ നേതാക്കള്‍, സാധാരണക്കാര്‍ തുടങ്ങി പ്രവാസി സമൂഹം ഒന്നടങ്കം സംഗമത്തില്‍ പങ്കാളികളിയി.
പ്രവാസികള്‍ക്കിടയിലെ ഐക്യത്തെയും സഹകരണത്തെയും ശക്തിപ്പെടുത്തുന്നതിനും, റമദാനിലെ വിശുദ്ധമായ സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നതിനുമുള്ള മികച്ച അവസരമായിരുന്നു ഈ ഗ്രാന്‍ഡ് ഇഫ്താര്‍.
യാമ്പു കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ പരിപാടി വിജയകരമാക്കാന്‍ സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും പങ്കെടുത്തവര്‍ക്കും നന്ദി അറിയിച്ചു. യാമ്പു കെഎംസിസി ഭാരവാഹികളും വളണ്ടിയേഴ്‌സ് ടീമും സംഗമത്തിന് നേതൃത്വം നല്‍കി. പരിപാടിയില്‍ സിറാജ് മുസ്ലിയാരകത്ത് സ്വഗതവും കരീം പുഴക്കാട്ടിരി നന്ദിയും പറഞ്ഞു.
Related News