ജിദ്ദ: പരിസ്ഥിതി സൗഹൃദ തീര്‍ഥാടനമെന്ന ലക്ഷ്യത്തോടെ ഇഹ്‌റാം വസ്ത്രം പുനരുപയോഗിക്കുന്നതിനുള്ള പദ്ധതി ആവ്ഷ്‌കരിച്ച് സൗദി അറേബ്യ. സൗദി ഇന്‍വെസ്റ്റ്മെന്റ് റീസൈക്ലിംഗ് കമ്പനിയുമായും ഇക്കോ-ഫാഷന്‍ സ്ഥാപനമായ തദ്വീമുമായും സഹകരിച്ച് സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഫാഷന്‍ കമ്മീഷനാ
ണ് പദ്ധതി നടപ്പാക്കുന്നത്.
ഉംറ, ഹജ് വേളകളില്‍ പുരുഷന്‍മാര്‍ ധരിക്കുന്ന ലളിതമായ വെളുത്ത വസ്ത്രം വിശുദ്ധി, ഐക്യം, ഭക്തി എന്നിവയെ പ്രതീകവല്‍ക്കരിക്കുന്നതാണ്. തീര്‍ഥാടന ശേഷം ഈ വസ്ത്രം ഉപയോഗ ശൂന്യമായി ഉപേക്ഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇതു പുനരുപയോഗിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിലൂടെ പവിത്രമായ ഇസ്ലാമിക പാരമ്പര്യങ്ങളെ ആദരിക്കുക മാത്രമല്ല, പരിസ്ഥിതി സൗഹൃദ അന്തരീക്ഷമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം്.
പുനരുപയോഗ സംവിധാനത്തിലൂടെ മുമ്പ് ഉപയോഗിച്ച വസ്ത്രങ്ങള്‍ പുതിയതും സുസ്ഥിരവുമായ ഇഹ്റാമുകളാക്കി മാറ്റുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
Related News