ജിദ്ദ: പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ (PAPPA) വാര്‍ഷിക ജനറല്‍ ബോഡിയും മെഗാ ഇഫ്താറും സംഘടിപ്പിച്ചു. നാട്ടിലും മറുനാട്ടിലുമായി നിരവധി ജീവകാരുണ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാണ്ടിക്കാടന്‍ പ്രവാസികളുടെ കൂട്ടായ്മയാണ് പപ്പ. ഷറഫിയ ഒളിമ്പിക് സ്‌പോര്‍ട്‌സ് വില്ലേജില്‍ നടന്ന പരിപാടിയില്‍ നാട്ടുകാരും, കുടുംബാംഗങ്ങളുമായി അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.
പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് - നെര്‍ഷാദ് കാരക്കാടന്‍ (തമ്പാനങ്ങാടി), സെക്രട്ടറി ഷമീര്‍ പാലത്തിങ്ങല്‍ (തറിപ്പടി), ട്രഷറര്‍ ഫാറൂഖ് പുതിയത്ത് (കിഴക്കെ പാണ്ടിക്കാട്), വൈസ് പ്രസിഡന്റ്മാരായി ഖാലിദ് ആനപ്പട്ടത്ത് (ചെമ്പ്രശ്ശേരി), അബ്ദുല്‍ മുനീര്‍ വടക്കന്‍ (ചെമ്പ്രശ്ശേരി), ജോയന്റ് സെക്രട്ടറിമാരായി സമീര്‍ വെള്ളാരം പാറ (പുക്കൂത്ത്), ഷംസുദ്ദീന്‍ ഉച്ചപ്പള്ളി (കിഴക്ക് ചെമ്പ്രശ്ശെരി) എന്നിവരെ യോഗം തെരഞ്ഞെടുത്തു. വെല്‍ഫയര്‍ വിംഗ് ഓര്‍ഗനൈസറായി റഷീദ് പയ്യപറബിനെയും തെരഞ്ഞെടുത്തു.
എ. ടി ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. എ ഉമ്മര്‍ സ്വാഗതവും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എ അബൂബക്കര്‍, മുസ്തഫ തറിപ്പടി, സക്കരിയ, നെര്‍ഷാദ് കാരക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ: നെര്‍ഷാദ്, ഷമീര്‍, ഫാറൂഖ്
Related News