l o a d i n g

ഗൾഫ്

ലഹരിക്കെതിരെ ഒന്നിക്കുക -ഫോക്കസ് റിയാദ് ഇഫ്താര്‍ മീറ്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 17, 2025

റിയാദ് : ലഹരി വസ്തുക്കളുടെ വ്യാപനം തടയാനും സമൂഹത്തില്‍ നിന്ന് അവ നിര്‍മാര്‍ജ്ജനം ചെയ്യാനും പ്രവാസി സമൂഹം ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്ന് ഫോക്കസ് റിയാദ് ആഹ്വാനം ചെയ്തു. ബത്ത ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ നടന്ന ഇഫ്താര്‍ മീറ്റിലെ മുഖ്യ പ്രഭാഷണത്തിലാണ് ലഹരിക്കെതിരെ പ്രവാസി സമൂഹം ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടത്. കാട്ടുതീ പടരുന്നത് കണക്കെ കേരളത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ അതിവേഗം പടരുന്ന ലഹരി പ്രായലിംഗഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുന്നു, കുടുംബങ്ങളെ ശിഥിലമാക്കുന്നു. സിന്തറ്റിക് ലഹരി മരുന്നുകള്‍ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നു. കൂട്ടക്കൊലപാതകങ്ങള്‍ നടക്കുന്നു, ഒളിഞ്ഞും തെളിഞ്ഞും ലഹരി മാഫിയകള്‍ തഴച്ചു വളര്‍ന്നു, സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ പോലും മാരക ലഹരി വസ്തുക്കള്‍ക്ക് അടിമയാക്കുന്ന ദുരന്തമാണ് കേരളത്തില്‍ നടക്കുന്നത്. മദ്യം എവിടെയും ലഭ്യമാക്കുന്ന നയമാണ് ഭരണകൂടത്തിന്, സര്‍ക്കാറുകള്‍ മദ്യം വരുമാന മാര്‍ഗ്ഗമായി കാണുന്നത് വലിയ ക്രൂരതയാണ്. ഇതുമൂലം കുടുംബിനികളും കുഞ്ഞുമക്കളും കണ്ണീര്‍ കുടിക്കുന്നു.മദ്യ മയക്കുമരുന്ന് ഉപയോഗ വിപണനം നടത്തുന്നവര്‍ക്ക് കൂടുതല്‍ കനത്ത ശിക്ഷ നല്‍കുന്ന നിയമങ്ങള്‍ കൊണ്ടുവരണമെന്നും ഇഫ്താര്‍ മീറ്റ് ആവശ്യപ്പെട്ടു.

തുടര്‍ന്നു നടന്ന സെഷനില്‍ ഫോക്കസ് വെല്‍ഫയര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പുതിയ പ്രൊജക്റ്റ് പ്രഖ്യാപിച്ചു. ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പുളിക്കല്‍ എബിലിറ്റി സെന്ററിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി പുതിയ കിണര്‍ നിര്‍മിക്കുന്നതിനും അതിനാവശ്യമായ മുഴുവന്‍ കാര്യങ്ങളും 'ഫോക്കസ് കെയര്‍ പ്രൊജക്റ്റ്' എന്ന പേരില്‍ ഫോക്കസ് റിയാദ് ഡിവിഷന്‍ ഏറ്റെടുത്തു ചെയ്യുന്ന വിവരം പരിപാടിയില്‍ അവതരിപ്പിച്ചു. പത്തു ലക്ഷത്തോളം ചിലവ് വരുന്ന ഈ പ്രൊജക്റ്റ് ഫോക്കസ് പ്രവര്‍ത്തകരുടെയും മറ്റു സുമനുസ്സുകളുടെയും ഇടയില്‍ നിന്ന് ഫണ്ട് സ്വരൂപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ഫോക്കസ് ഭാരവാഹികള്‍ അറിയിച്ചു.

പരിപാടിയില്‍ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രബോധകന്‍ സയ്യിദ് സുല്ലമി മുഖ്യ പ്രഭാഷണം നടത്തി. റിയാദിലെ പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. ഡിവിഷന്‍ ഡയറക്ടര്‍ ഷമീം വെള്ളാടത്ത് നിയന്ത്രിച്ച പരിപാടിയില്‍ ഓപ്പറേഷന്‍ മാനേജര്‍ റിയാസ് പി വി നന്ദി പറഞ്ഞു.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026