റിയാദ് : ആറ് വര്‍ഷത്തിലേറെ കാലമായി നാടണയാന്‍ കഴിയാതെ ബുദ്ധിമുട്ടിലായ നൂറോളം പ്രവാസികളെ ചേര്‍ത്ത് പിടിച്ച് സോനാ ജ്വല്ലറി ഒരുക്കിയ നോമ്പ് തുറ ശ്രദ്ധേയമായി. റിയാദില്‍ വര്‍ഷങ്ങളോളം നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രമുഖ കമ്പനി കഴിഞ്ഞ ആറ് വര്‍ഷത്തോളമായി തകര്‍ച്ചയിലായിട്ട്. ആയിരകണക്കിന് തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം കൊറോണ മഹമാരിയുടെ തൊട്ടുമുമ്പായി തകര്‍ച്ചയിലേക്ക് വിഴുകയായിരുന്നു. നിരവധി പേര്‍ സ്വദേശത്തേക്ക് മടങ്ങിയെങ്കിലും ഇഖാമ തീര്‍ന്ന നൂറോളം തൊഴിലാളികള്‍ ഇനിയും നാടണയാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിലെ തൊഴിലാളികള്‍ ഈ ക്യാമ്പില്‍ കഴിയുന്നുണ്ട്.
സോനാ ജ്വല്ലറി മാനേജിങ് ഡയരക്ടര്‍ വിവേക്, മാര്‍ക്കറ്റിംഗ് മാനേജര്‍ ജിന്‍ഷാദ്, ചീഫ് അക്കൗണ്ടന്റ് സുരേഷ് കുമാര്‍, മനു വിശ്വം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സോനയിലെ മുഴുവന്‍ തൊഴിലാളികളും, ന്യൂ സനാഇയ്യ മേഖലയിലെ മുഖ്യധാരാ സംഘടനാ പ്രവര്‍ത്തകരും ഭാരവാഹികളും ഇഫ്താറില്‍ പങ്കാളികളായി. ക്യാമ്പില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഇഫ്ത്താറിന് ശേഷം അവശ്യ സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യ കിറ്റും വിതരണം ചെയ്തു.
Related News