റിയാദ് : റിയാദിലെ ഡ്രൈവേഴ്‌സ് കൂട്ടായ്മയായ സേഫ് വെ സാന്ത്വനം ഇഫ്താര്‍ സംഗമം നടത്തി. യര്‍മ്മുക്കിലെ ക്രൗണ്‍ സെലിബ്രേറ്റ് ഓഡിറ്റോറിയത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 1000 ഓളം പേര്‍ പങ്കെടുത്തു.
ചെയര്‍മാന്‍ ബഷീര്‍ കുട്ടംബൂര്‍, പ്രസിഡന്റ് ഹനീഫ കാസര്‍ക്കോട് , അഷറഫ് രാമനാട്ടുകര , സാജിം തലശ്ശേരി , നസീബുദ്ധീന്‍ മണ്ണാര്‍ക്കാട് , ജൈസല്‍ നന്മണ്ട , സിനാന്‍ കൊല്ലം , റഫീഖ് നടുവണ്ണൂര്‍ , അഷറഫ് കൂക്കു , വാഹിദ് അരീക്കോട് , ഷംസുദ്ധീന്‍ കായംകുളം , അയ്യൂബ് കായംകുളം , ആബിദ് , സക്കീര്‍ , സുല്‍ഫി ഫി നിലംബൂര്‍ , ദില്‍ഷാദ് മോങ്ങം എന്നിവര്‍ നേതൃത്വം നല്‍കി.
അംഗമായ അഷറഫ് കൂടത്തായി ചികിത്സാ സഹായ ഫണ്ട് നാല് ലക്ഷത്തി അമ്പത്തിരണ്ടായിരം രൂപ റിയാദ് ഇന്ത്യന്‍ മിഡിയ ഫോറം സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഷിബു ഉസ്മാന്‍, കൂട്ടായ്മയിലെ നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നിവരുടെ സാനിധ്യത്തില്‍ ചെയര്‍മാന്‍ ബഷീര്‍ കുട്ടംബൂര്‍ പ്രസിഡന്റ് ഹനീഫ കാസര്‍കോടിന് കൈമാറി.
Related News