ദമ്മാം: പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജീയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം വന്‍ ജനപങ്കാളിത്തവും, കിഴക്കന്‍ പ്രവിശ്യയിലെ ജാതി- മത, രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായ സൗഹൃദങ്ങളുടെ കൂടി ചേരലുമായി മാറി.
ദമ്മാം സൈഹാത്തിലെ സദാറ റിസോട്ടില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ റീജീയണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹീം തീരുര്‍ക്കാട് പ്രവാസി വെല്‍ഫെയറിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു. നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാമ്യൂഹ്യ സാഹചര്യത്തില്‍ ഇത്തരം ഒത്ത് ചേരലിന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഉയര്‍ത്തി കൊണ്ടുവന്ന സാമൂഹ്യ നീതിയുടെ രാഷ്ട്രീയം ഏറെ പ്രസക്തമായ കാലത്താണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ പ്രവിശ്യയിലെ കലാ, സാംസ്‌കാരിക, രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ അതിഥികളായി പങ്കെടുത്തു. സംഗമത്തില്‍ വിവിധ ജില്ലാ കമ്മിറ്റി , റീജിയണല്‍ കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ ബിജു പൂതക്കുളം അസിസ്റ്റന്റ് കണ്‍വീനര്‍ ജമാല്‍ പയ്യന്നൂര്‍, ആഷിഫ് കൊല്ലം, ഹാരിസ് കൊച്ചിന്‍, ജംഷാദ് അലി കണ്ണൂര്‍, ഉബൈദ് മണാട്ടില്‍, അയ്മന്‍ സഈദ്, ജാബിര്‍ കണ്ണൂര്‍,സ്വാലിഹ് കോഴിക്കോട്, ഷമീം കണ്ണൂര്‍, സിദ്ധീഖ് ആലുവ, നബീല്‍ പെരുമ്പാവൂര്‍.ഞ. ഇയാസിര്‍, അലി പാലക്കാട്, സുബൈര്‍ പുല്ലാളൂര്‍, ഷരീഫ് കൊച്ചി, സലീം കണ്ണൂര്‍, ഫൈസല്‍ കുറ്റ്യാടി, ഫൈസല്‍ കോട്ടയം, സാബിഖ് കോഴിക്കോട്, ഷബീര്‍ ചാത്തമംഗലം, ഫാത്തിമ ഹാഷിം, ഷോബി ഷാജു , ജസീറ ഫൈസല്‍, അനീസ മെഹബൂബ് , സല്‍മ സമീയുള്ള, സുനില സലീം എന്നിവര്‍ നേതൃത്വം നല്‍കി. ബിജു പൂതക്കുളം സ്വാഗതവും ഉബൈദ് മണാട്ടില്‍ നന്ദിയും പറഞ്ഞു.
Related News