മക്ക: റമദാനിന്റെ ആദ്യ പകുതിയില്‍ മക്കയിലെയും മദീനയിലെയും ഇരു ഹറമുകളില്‍ ഉംറ തീര്‍ത്ഥാടകര്‍ക്കും മറ്റ് ആരാധകര്‍ക്കുമായി ഏകദേശം 11 ദശലക്ഷം ഇഫ്താര്‍ ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തു.
റമദാനിന്റെ പതിനേഴാം ദിവസമായ തിങ്കളാഴ്ചവരെ 10,822,999 ഇഫ്താര്‍ ഭക്ഷണങ്ങളും 10,290,000 പാക്കറ്റ് ഈത്തപ്പഴവും നല്‍കിയതായി ഗ്രാന്‍ഡ് മോസ്‌കിന്റെയും പ്രവാചക പള്ളിയുടെയും കാര്യങ്ങളുടെ ജനറല്‍ അതോറിറ്റി അറിയിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇതു കൂടുതലാണ്. തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് കാരണം. വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കര്‍ശനമായ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പള്ളികളിലെ നിയുക്ത ഇഫ്താര്‍ മേഖലകളിലായി ഭക്ഷണം വിളമ്പുന്നതെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു.
വ്യക്തികള്‍, ചാരിറ്റബിള്‍ സംഘടനകള്‍, എന്‍ഡോവ്മെന്റുകള്‍ തുടങ്ങിയവര്‍ക്ക് ഗ്രാന്‍ഡ് മോസ്‌കില്‍ ഇഫ്താര്‍ ഭക്ഷണം സംഭാവന ചെയ്യുന്നതിനുള്ള അഭ്യര്‍ത്ഥനകള്‍ സമര്‍പ്പിക്കാന്‍ കഴിയും. ഇതിന് ഒരു ഓണ്‍ലൈന്‍ സേവനം ലഭ്യമാണ്.
Related News