ചെന്നൈ: ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് പൊള്ളലേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു. ചെന്നൈ മധുരവയല്‍ സ്വദേശിയായ ഗൗതമിന്റെ 9 മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. പൊള്ളലേറ്റ ഗൗതമും ഭാര്യയും ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഗൗതമിന്റെ അച്ഛന്‍ നടരാജിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനാണ് തീപിടിച്ചത്. രാത്രിയില്‍ സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനായി വച്ച ശേഷം കുടുംബാംഗങ്ങള്‍ ഉറങ്ങാന്‍ കിടന്നു. രാത്രി മുഴുവന്‍ ചാര്‍ജിങ്ങില്‍ കിടന്ന സ്‌കൂട്ടറിന് പുലര്‍ച്ചെയോടെ തീപിടിക്കുകയായിരുന്നു.
തീ താഴത്തെ നിലയിലേക്ക് പടര്‍ന്ന്് താഴത്തെ നിലയില്‍ ഉറങ്ങിക്കിടന്നിരുന്ന ഗൗതമിനും ഭാര്യ അഞ്ജുവിനും 9 മാസം പ്രായമുള്ള കുഞ്ഞിനും പൊള്ളലേറ്റു. നിലവിളി കേട്ട് എത്തിയ അയല്‍വാസികള്‍ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. ഗൗതമിനും അഞ്ജുവിനും 50 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
Related News