റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും. ഇന്നു കോടതി കേസ് പരിഗണിച്ചുവെങ്കിലും തീരുമാനമായില്ല. റഹീമിന്റെ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹരജിയിലും തീര്‍പ്പുണ്ടായില്ല. വധശിക്ഷ റദ്ദാക്കിയ ശേഷം 10ാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെക്കുന്നത്. രാവിലെ 11ന് ആരംഭിച്ച സിറ്റിങ്ങില്‍ ജയിലില്‍നിന്ന് അബ്ദുല്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി പ്രതിനിധി സവാദും കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.
ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയതോടെ വധശിക്ഷ കോടതി ഏഴ് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം നീളാന്‍ ഇടയാക്കിയിട്ടുള്ളത്. മാര്‍ച്ച് മൂന്നിനായിരുന്നു അവാസന സിറ്റിങ്. അന്ന് കോടതി റിയാദ് ഗവര്‍ണറേറ്റിനോട് കേസിന്റെ ഒറിജിനല്‍ ഫയല്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വീണ്ടും സൂക്ഷ്മ പരിശോധന നടത്തി അന്തിമ തീരുമാനമെടുക്കുന്നതിനായിരുന്നു ഇതെങ്കിലും കേസ് പരിഗണിച്ച കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
ഏപ്രില്‍ 14 ന് സൗദി സമയം രാവിലെ 8:30 ന് കോടതി കേസ് വീണ്ടും പരിഗണിക്കും
Related News