ദുബായ്- യു.എ.ഇയുടെ സഹിഷ്ണുതാ-സഹവര്‍ത്തിത്വ നയങ്ങള്‍ക്ക് വിരുദ്ധമായി സാമൂഹിക മാധ്യമങ്ങളില്‍ സാമൂഹിക വിരുദ്ധവും ധാര്‍മ്മികമായി തെറ്റായതുമായ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുകയും പങ്കുവെക്കുകയും ചെയ്യുന്ന യു.എ.ഇ നിവാസികള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴയും തടവും നേരിടേണ്ടി വരും.യു.എ.ഇ നിയമപ്രകാരം, നിരോധിത ഉള്ളടക്കം പങ്കുവെക്കുകയോ റീപോസ്റ്റ് ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന വ്യക്തിയെ യഥാര്‍ത്ഥ പോസ്റ്റ് ചെയ്ത വ്യക്തിയെപ്പോലെ തന്നെ ഉത്തരവാദിത്തമുള്ളവനായി കണക്കാക്കും.
യു.എ.ഇയിലെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ദേശീയ മൂല്യങ്ങളും ബഹുമാനം, സഹിഷ്ണുത, സഹവര്‍ത്തിത്വം എന്നിവയുടെ തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കണമെന്ന് യു.എ.ഇയുടെ നാഷണല്‍ മീഡിയ ഓഫീസ് (എന്‍.എം.ഒ) പറഞ്ഞു.
Related News