ജിദ്ദ: സ്‌നേഹവും സൗഹൃദവും പങ്കുവെച്ചു ജിദ്ദയിലെ മത സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും വിവിധ കെഎംസിസി കമ്മിറ്റി ഭാരവാഹികളെയും പങ്കെടുപ്പിച്ചു ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ മെഗാ ഇഫ്താര്‍ വിരുന്ന് ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ വേറിട്ട ഇഫ്താര്‍ സംഗമമായി. ജിദ്ദ ഫൈസലിയ്യ ലുലു ടര്‍ഫില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ 'നാശം വിതക്കുന്ന വിഷമാണ് ലഹരി ' എന്ന ശീര്‍ഷകത്തില്‍ സര്‍വ്വ നാശത്തിന്റെ വിഷവിത്തായ മാരക ലഹരി പള്ളിക്കൂടങ്ങളുടെ പടിവാതിലില്‍ പോലും വിപണനം ചെയ്യുന്ന കാലത്ത് ഈ സാമൂഹ്യ വിപത്തിനെതിരെ നാടിനെയും കുടുംബത്തെയും രക്ഷിക്കാനും നാട്ടില്‍ സര്‍ക്കാരിന്റെയും പോലിസിന്റെയും നിസ്സംഗതക്ക് എതിരെയും ജിദ്ദ കെഎംസിസി തുടങ്ങുന്ന ലഹരി വിരുദ്ധ കാമ്പയിന്‍ പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജിദ്ദ കെഎംസിസി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര ചെല്ലിക്കൊടുത്ത ലഹരി വിരുദ്ധ സത്യ പ്രതിജ്ഞ ഇഫ്താറില്‍ പങ്കെടുത്ത ആയിരങ്ങള്‍ ഏറ്റു ചൊല്ലി. യു എന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കി പരിശീലിപ്പിക്കുന്ന യൂത്ത് അംബാസഡര്‍ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അല്‍കുമ്‌റ ഏരിയ കെഎംസിസി നേതാവ് പാണ്ടികശാല ഹബീബിന്റെ പുത്രി ഫെല്ലാ മെഹകിന് കെഎംസിസി മെമന്റോ, വേള്‍ഡ് കെ എം സി സി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി സമ്മാനിച്ചു. പ്രമുഖ പണ്ഡിതന്‍ കുട്ടിഹസ്സന്‍ ദാരിമി പ്രാര്‍ത്ഥന നടത്തി. റഫീഖ് ഫൈസി നിലമ്പൂര്‍ മഗ്രിബ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി.
ഗ്രൗണ്ടില്‍ കൃത്യമായി എല്ലാ സജ്ജീകരണങ്ങള്‍ ഒരുക്കി ഇഫ്താറിനെത്തിയ മുഴുവന്‍ അതിഥികള്‍ക്കും നോമ്പ് തുറ വിഭവങ്ങളും ഭക്ഷണവും കൃത്യമായി ഒരുക്കി ഉച്ച വെയിലിന്റെ ചൂടിലും നോമ്പിന്റെ ക്ഷീണം മറന്നു എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ വളണ്ടിയര്‍ വിങ്, രാവിലെ മുതല്‍ മുഴുവന്‍ പ്രവര്‍ത്തങ്ങളും ഓടി നടന്നു നിയന്ത്രിച്ച കെഎംസിസി നേതാക്കന്മാര്‍ വിവിധ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിച്ചു ജില്ല ഏരിയ മണ്ഡലം പഞ്ചായത്ത് കെഎംസിസി ഭാരവാഹികളും ഇഫ്താര്‍ വിരുന്നിന് നേതൃത്വം നല്‍കി.
പ്രവാസി സമൂഹത്തിലെ വ്യവസായ രാഷ്ട്രീയ മത സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായ ഇഫ്താര്‍ സംഗമത്തില്‍ അബൂബക്കര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു. വേള്‍ഡ് കെഎംസിസി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി, അഹമ്മദ് പാളയാട്ട്, ഉബൈദ് തങ്ങള്‍ മേലാറ്റൂര്‍, ഹക്കീം പാറക്കല്‍ ആശംസകള്‍ നേര്‍ന്നു.
വി പി മുസ്തഫ സ്വാഗതവും അബ്ദുറഹ്‌മാന്‍ വെള്ളിമാടക്കുന്ന് നന്ദിയും പറഞ്ഞു.
സി കെ റസാക്ക് മാസ്റ്റര്‍, എ കെ ബാവ, ഇസഹാക്ക് പൂന്തോളി, നാസര്‍ മച്ചിങ്ങല്‍, ശിഹാബ് താമരക്കുളം, ഹസ്സന്‍ ബത്തേരി, ലത്തീഫ് കളരാന്തിരി, ജലാല്‍ തേഞ്ഞിപ്പലം, ലത്തീഫ് വെള്ളമുണ്ട, സാബില്‍ മമ്പാട്, ഷക്കീര്‍ മണ്ണാര്‍ക്കാട്, സുബൈര്‍ വട്ടോളി, ഷൗക്കത്ത് ഒഴുകൂര്‍, അഷ്റഫ് താഴെക്കോട്, സിറാജ് കണ്ണവം, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Related News