ജിദ്ദ: മൂന്ന് പതിറ്റാണ്ടിലധികമായി പ്രവാസ ജീവിതം നയിച്ചു വരുന്ന ജിദ്ദ മങ്കട മണ്ഡലം കെഎംസിസി വൈസ് ചെയര്‍മാനും എസ് ഐ സി സെക്രട്ടറിയുമായ നഹ്ദി മുഹമ്മദലി എന്നറിയപ്പെടുന്ന വലമ്പൂര്‍ മുഹമ്മദലിക്ക് ജിദ്ദ മങ്കട മണ്ഡലം കെഎംസി സി കമ്മിറ്റി യാത്ര അയപ്പ് നല്‍കി. ജിദ്ദ മൊണാല്‍ ജിദ്ദ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യാത്രയയപ്പു ചടങ്ങില്‍ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം മലപ്പുറം ജില്ലാ കെഎംസിസി ഉപാധ്യക്ഷന്‍ അഷ്റഫ് മുല്ലപ്പള്ളി മുഹമ്മദലിക്ക് കൈമാറി.
മണ്ഡലം പ്രസിഡന്റ് സമദ് മൂര്‍ക്കനാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി ഇ സി അഷ്റഫ് ഉദ്ഘാടനം നിര്‍വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍, മണ്ഡലം ചെയര്‍മാന്‍ കരീം പടിക്കമണ്ണില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി നിഷാം അലി, ഭാരവാഹികളായ മജീദ് അരിപ്ര, ഉണ്ണീന്‍ പുലാക്കല്‍, നൗഫല്‍ ചുള്ളിയില്‍, സൈദലവി ഇല്ലിക്കുത്ത്, എ സി മുജീബ്, നാസര്‍, ഫിറോസ് താഴേരി ഉളങ്ങാടന്‍, അസ്രത് അലി, കബീര്‍ പാറമ്മല്‍ എന്നിവരും പഞ്ചായത്ത് ഭാരവാഹികളായ അഷ്റഫ് കാപ്പാട്ട്, ഹംസ തൊട്ടിയില്‍, അഷ്റഫ് തൊട്ടിയില്‍, സഫീര്‍ ബാവ, റിയാസ് പുഴക്കാട്ടിരി, മുഹമ്മദ് ബാവ കൊളത്തൂര്‍, ഷഫീഖ് എം വി, വിവിധ വിങ്ങുകളെ പ്രതിനിധീകരിച് കുഞ്ഞാന്‍ക്ക പുഴക്കാട്ടിരി, ഷെരീഫ് കുറുവ, അബ്ദുറഹിമാന്‍ പുലാവഴി, ഷഫീഖ് പുഴക്കാട്ടിരി സംസാരിച്ചു. സലിം സദാഫ്‌ക്കോയുടെ ഖിറാഅത്തോടെ തുടങ്ങിയ യോഗത്തിന് മണ്ഡലം ജനറല്‍ സെക്രട്ടറി റഷീദ് മാമ്പ്രത്തൊടി സ്വാഗതവും വി ടി മുസ്തഫ വെള്ളില നന്ദിയും പറഞ്ഞു.
Related News