ജിദ്ദ- 1446 ലെ പത്താമത്തെ മഴക്കാലം നാളെ വൈകുന്നേരം (ബുധനാഴ്ച) ആരംഭിക്കുമെന്നും അതിന്റെ സ്വാധീനം പടിഞ്ഞാറന്‍, തെക്കന്‍, മധ്യ, കിഴക്കന്‍ മേഖലകളിലെ ചില ഭാഗങ്ങളിലേക്കും അറേബ്യന്‍ ഗള്‍ഫിലേക്കും വ്യാപിക്കുമെന്നും കാലാവസ്ഥാ ഗവേഷകനും കാലാവസ്ഥാ നാമകരണ സമിതി അംഗവുമായ അബ്ദുല്‍ അസീസ് അല്‍-ഹുസൈനി വെളിപ്പെടുത്തി.
മഴയ്ക്ക് മുമ്പ് താപനിലയില്‍ വര്‍ദ്ധനവുണ്ടാകുമെന്നും തുടര്‍ന്ന് ഈ ശൈത്യകാലത്തെ പതിനൊന്നാമത്തെ ശീതതരംഗത്തോടെ താപനിലയില്‍ കാര്യമായ കുറവുണ്ടാകുമെന്നും അല്‍-ഹുസൈനി വിശദീകരിച്ചു. ശീതതരംഗത്തിന് മിതമായ തീവ്രതയായിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News